എന്റെ
ഉദരത്തില്‍ നിന്റെ ജീവന്
മൊട്ടിട്ടപ്പോള്‍
ഞാന്‍ കണ്ട സ്വപ്നം
നീ
എനിക്ക് തന്നു
പിച്ചവയ്ക്കുമ്പോള്‍
നിനക്ക് ഞാന്‍ തന്ന
കൈത്താങ്ങ്
വാര്‍ദ്ധക്യത്തിലും
ആതുരതയിലും
നീ
എനിക്ക്
തിരികെ തന്നു
നോവറിഞ്ഞു
നിനക്ക്
ജന്മ മേകിയപ്പോള്‍
ഏറ്റ നിര്‍വ്രിതിപോലെ
ഞാനത്
നുകര്‍ന്നു.......................
മോനെ..........................
1 comment:
പരസ്പരം കോര്‍ത്തു പിടിച്ച വിരലുകളാണ് ഏറ്റവും
ശക്തമായ ജൈവായുധം.അത് അച്ഛനും മകനുമായാലും,ഭാര്യയും
ഭര്‍ത്താവുമായാലും, വീണവനും വീഴാത്തവനുമായാലും....
ചെറിയ വരികളിലെ വലിയ സ്നേഹം ഞാന്‍ തിരിച്ചറിയുന്നു...
മുമ്പേ ഒരിട വഴിയില്‍ വച്ചു നാം പരസ്പരം ചോര
തിരിച്ചരിഞ്ഞവരാണല്ലോ.....
നന്ദി സുഹൃത്തെ.
Post a Comment