ഇരുട്ട് വിതുമ്പുകയായിരുന്നു
ഇന്നലെയുടെ
ബാക്കിയായ
പാതകങ്ങള്‍ക്കുനേരെ
കണ്ണടക്കേണ്ടതോര്‍ത്ത്
പകല്‍................
നീയെത്ര ഭാഗ്യവതി
ഹും .........................
നിനക്കെന്തറിയാം
ഇപ്പൊ
പകല്‍ക്കൊള്ളയല്ലേയുള്ളൂ
നീ
കണ്ണടയ്ക്കുന്നത്
മറ്റാരും കാണുന്നില്ലല്ലോ..
ഞാനും
ഇരുട്ടിനെ പ്രണയിക്കുന്നു
ഇരുട്ടിനു വേണ്ടിയും
ഇരുട്ടാകാനും
കാരണം
ഇരുളില്‍
ഇരുപുറം നോക്കെണ്ടല്ലോ
No comments:
Post a Comment