സ്ത്രീ
പൌരുഷത്തിന്റെ ത്രസിപ്പുകള്‍ക്ക്
സാന്ത്വനമേകിയവള്‍
ജീവന്റെ തുടിപ്പുകള്‍ക്ക്
രക്ഷാ കവചമൊരുക്കിയതും
പെറ്റതും പോറ്റിയതുമവള്‍
പൊക്കിള്‍ കൊടി മുറിച്ചു
ബന്ധമറ്റപ്പോഴും
ചുരന്ന മുലചുണ്ടിന്റെ
ചുവടുവട്ടത്തിലേക്ക്
ഇളം ചുണ്ടടുപ്പിച്ചാ
ത്മബന്ധമുറപ്പിച്ചതുമവള്‍
എന്നിട്ടുമെന്തേ
അനേകമാത്മാക്കളെ
ആഴത്തിലെക്കാട്ടിപ്പായിച്ച
തിരമാലകള്‍ക്കും
ജീവനറുതിവരുത്തി
ആടിയുലഞ്ഞ
കൊടുംകാറ്റിനും
നിന്റെ
പേരിട്ടു .....?
No comments:
Post a Comment