Search This Blog

Wednesday, December 22, 2010

പുതുവത്സരം(2011)


നിസ്സംഗതയുടെ 
നെറുകയില്‍ തറച്ചോരാണി
ക്കഴുത്തില്‍
പിറക്കുന്നോരാണ്ടിന്‍റെ
ഷഡ്പത്രപുസ്തകം 
"സഹസ്രദ്വയേകാദശന്‍" 
ഇരു പുറവും
തീയതിക്കണക്കിന്‍റെ
ചതുരക്കള്ളി പേറി തൂങ്ങി 
ചെമ്പന്‍മാരുടെ അധിനിവേശവും 
കുരുതിയോര്‍മകളുടെ
ദ്വിരേഖന്‍മാരും
കറുമ്പന്‍മാരുടെ 
സ്ഥല വിസ്തൃതി 
നന്നേ കുറച്ചു 
ആണ്ടാണ്ടുള്ളധിനിവേശം 
കറുമ്പന്‍മാരുടെആത്മാവെടുക്കുമ്പോള്‍
അവര്‍ ആശ്വസിച്ചിരിക്കണം 
"എനിക്കു നഷ്ടപ്പെടാന്‍ 
എന്‍റെ
നിഴല്‍ മാത്രം .
നിനക്കോ.........?"

No comments: