Search This Blog

Saturday, December 18, 2010

എന്റെ സൂര്യന്‍


ഒരു പാതിയിലതിരറ്റ നിറമേകി -
യാര്‍ദ്ര പൂര്‍ണമാം നിലാവിന്നു വഴിമാറി
അഞ്ചോടുപത്തു ചേര്‍ത്തുള്ള നാഴികയി
ലര്‍ത്ഥപൂര്‍ണമാം ജീവിത വെളിച്ചമേകി നീ
നിന്‍ കിരണ ചുംബനങ്ങള്‍ക്ക് കാതോര്‍ത്ത പത്രങ്ങ-
ലരിയ ഹരിത ചാരുത പൊഴിച്ചതും
പൊരിയ വെയിലത്തു പൊടിഞ്ഞൊരാവേര്‍പിന്റെ
തുള്ളികളിളകുമീമണ്ണിനെ ഋതുമതിയാക്കിയതും
പെരിയ ചുംബനം നല്‍കി നീ
മറുപകുതിക്കു യാത്രയായതും
ചെറിയ കണ്ണിലൂടെ
കണ്ടുഞാനാശ്വസിപ്പൂ
Tags: 

No comments: