ആണ്ടു പിറപ്പെന്ന ഖണ്ടത്തിലാ
നീണ്ട വടിയൂന്നി നില്പതു കാണ്മവേ
ശില്പങ്ങളില്‍ കാകനിട്ട പുരിഷങ്ങള്‍
അല്പമെയില്ലാതെ ശുധ്ധമാക്കീടവേ
ഓര്‍മയ്ക്ക് മുന്നിലെ മാറാലകള്‍ ഞാന്‍
ഈറകക്ഷണത്താല്‍ ദൂരെ നീക്കീടവേ
അഛന്‍ പറഞ്ഞ കഥകളതത്രയുമി
ക്കൊച്ചുകാതില്‍ മുഴങ്ങുന്നിട്ടിനത്തില്‍
മുതുകോട് ചേര്‍ന്നോരുടരഭിത്തിയില്‍
തുളയിട്ടോരാ വെടിയുണ്ട കാണ്മു ഞാന്‍
ചുറ്റും ചിതറിത്തെരിചോരാരക്ത കണങ്ങളി
ലറ്റൊരാത്മാവിലിന്ത്യതന്‍ കണ്ണീര്‍ കണങ്ങളും
വരകളാല്‍ പാതി മെയ്യാക്കിയോരിന്ത്യതന്‍
പലകമേല്‍ ചാര്ത്തിയോരെലുകയും
കറുപ്പിനാല്‍ പൈതലിന്‍ കണ്മയക്കിയോരമ്മ
കളത്തിലാക്കതിരോടോത്തുതിര്‍ക്കും വിയര്‍പ്പും
അരവയര്‍ നിറയുവാനടിവസ്ത്രമുരിയുന്ന
തെരുവുപെന്ണിന്റെനഗ്നതയും
വടിവോത്തോരാധവള ശീലയിലിനിയു
മുടയാക്കറുപ്പായ് തുടികൊള്ളുമിരുകാലി നായ്ക്കളും
ഓര്‍ക്കുന്നു ഞാനിന്ത്യയെ
ഒന്നും മറക്കാതെ യോര്‍ക്കുന്നു ഞാനിന്നു നേര്‍ക്കഴ്ചയായ്
നേരില്‍ കണ്ടതല്ലെങ്കിലും
ഇന്നോടോടുങ്ങുന്നു നിന്‍
പേര് ചാര്‍ത്തിയ തൊപ്പിയും ഗ്രാമവും ഓര്‍മ്മയും
ഇന്നിലെക്കായ് ചുരുങ്ങുന്നുവല്ലായ്കില്‍
മാസങ്ങളെത്രിനി കാക്കണം
നിന്‍
No comments:
Post a Comment