ഇലകള്‍ പൊഴിക്കുമീമഴത്തുള്ളിത്താളമീ
യിതളാര്‍ന്ന ഹൃത്തില്‍ പതിക്കുമ്പോള്‍
ഇമ പൂട്ടി നിന്നിലേക്കെത്തി ഞാനെന്‍
തരളമാം സ്നേഹ സഞ്ചയത്താല്‍
വിടരാന്‍ കൊതിക്കും നിശാഗന്ധി പോല്‍
ഉണരാന്‍ കൊതിക്കും പകല്‍ മന്നവന്‍പോല്‍
മണിവീണമീട്ടും വിരല്‍ത്തുമ്പിലൂടെ നീ
പ്രണയച്ചിന്തു പൊഴിച്ചിടുമ്പോള്‍
ഇഴപൊട്ടി വീണൊരാ തന്ത്രിയില്‍
നിന്‍ നയന നീര്‍ക്കണം വീണതും
മുളം തണ്ടിലൂറും സ്വരങ്ങളത്രയും
ഗതിമാറി പ്പോയതും
നിന്നിളം കണ്ണിലാശകള്‍ നൃത്തമാടുന്നതും
കണ്ടു ഞാന്‍
വയല്‍പക്കത്തെ ശ്വേതമുനിയെപ്പോല്‍
No comments:
Post a Comment