Search This Blog

Sunday, December 19, 2010

കവി അയ്യപ്പന്


ബിംബങ്ങളില്‍ തെന്നി വീണ
വാക്കോ
വാക്കില്‍ നിന്നൂര്‍ന്നിറങ്ങിയ
ബിംബങ്ങളോ
അത്താഴ മൂട്ടുമായ്
അലഞ്ഞ നിന്റെ
വിരല്‍ തുമ്പില്‍
നിന്നിറ്റതു?
നിന്റെ
നെഞ്ചിന്‍ കൂടില്‍
ഒളിഞ്ഞിരുന്ന
ആ ചെമ്പൂ
നിന്നിലെക്കെത്തിയ
പ്രേമത്തിന്റെ അടയാളം
അത് പറിച്ചു
നിന്റെ
ശവപ്പെട്ടിമേല്‍
വിതറുന്നു
രേഖകള്‍ മാഞ്ഞ
നിന്റെ കൈത്തലത്തില്‍
വീണ
ദളത്തിലൂടെ
നീ
തിരികെ പോകുമ്പോള്‍
നിന്റെ
വാക്കുകള്‍ കൊണ്ടു ഞാന്‍
മാല കോര്‍കും
നീ നടന്ന വഴിയിലെ
മണ്‍കുടിലുകളുടെ
ജാലകത്തിലൂടെ
നീണ്ട
മിഴിപ്പൂവുകള്‍ക്കായ്
.................................


No comments: