കുളിര്‍മണിക്കാറ്റുവന്നൊരുപാട്ടു മൂളിയെന്‍
തളിരിട്ട സ്വപ്‌നങ്ങള്‍ പൂവണിഞ്ഞൂ........
മിഴി നീര്‍ത്തിയെന്നിലേക്കെത്തുമാനാദങ്ങള്‍
ഹൃദയ തന്ത്രിയില്‍ വിരലോട്ടി നിന്നൂ ............
മധുരമാം കുയില്‍പാട്ടിന്‍ വീചിയില്‍
മിഴിപൂട്ടി ഞാനും ചിറകു വീര്ത്തി
ചുംബനമേറ്റുമയങ്ങുമാക്കണ്ണില്‍ കണ്ണാ
നിന്നംഗുലീ താളം മുറുകുമ്പോള്‍
കുളിര്‍സന്ദ്രമാമീയമുനതന്‍ നിലാച്ചോട്ടിലെന്‍
തരളമാം ഹൃദയതാളങ്ങള ര്‍പ്പിപ്പൂ...........
Tags:
No comments:
Post a Comment