ഊര്‍ന്നിറങ്ങുന്ന
എന്റെ
സ്നേഹത്തിന്റെ നീര്‍ക്കണം
നിന്റെ
നെറുകയില്‍ പതിയുമ്പോള്‍
നീ
ഋതു മതിയാകും
പിരിയലിനെ
വെറുക്കുന്ന നിന്റെ
വേരിന്റെ
ചോട്ടില്‍
ഞാന്‍
ഉര്‍വരകമാകും
നിന്റെ
അസ്ഥി കളില്‍
നമ്മള്‍
പൂക്കള്‍ വിരിയിക്കും
ആ
പൂക്കളുടെ ഗന്ധം
കാറ്റ്
കവര്‍ന്നെടുക്കും
നമുക്ക് ചുറ്റും
ദസന സംഗീതം
നിറയും
അവര്‍
നമ്മുടെ
പരമ്പരയെ
മണ്ണില്‍ മുളപ്പിക്കും
അങ്ങിനെ
എന്നില്‍ നീയും
നിന്നില്‍ ഞാനും
എന്നും
കുടി കൊള്ളും
No comments:
Post a Comment