2006
ഒരു കാഴ്ച പ്പെരുമയോടെ യാണ്
നിന്നോട് ഞങ്ങള്‍
വിട പറഞ്ഞത്
"ബുജി "ജനിത
ചൊല്‍ക്കാഴ്ച കണ്ട
ആള്‍ക്കൂട്ടം പോലെ .
ജനം
"വല്ല്യേട്ടന്റെ "
പേക്കൂത്തുകള്‍ക്ക് സാക്ഷിയായ് .
പെരുന്നാള്‍ ത്തലെന്നു തന്നെ
തൂക്കു മരത്തിനു
ജീവന്‍ മുളപ്പിച്ചു
മൂടു പടമിട്ട
യമ കിങ്കരന്മാര്‍
മൂടു പടമില്ലാത്ത ,
സ്ഥാപിക്കപ്പെട്ട
കുറ്റവാളിക്ക് ചുറ്റും
ചുടല നൃത്തം ചവുട്ടി ,
ചിത്രാ ലേ ഖന യന്ത്രം സാക്ഷിയായ് ,
പുലഭ്യ വര്‍ഷത്തിന്റെ താളത്തില്‍ .
കുറ്റവാളിയെ
തൊട്ട പാപം
കയറിനു ന്ടാവാതിരിക്കാന്‍
ഗള ശീല
ധരിപ്പിക്കാന്‍
"അവര്‍"മറന്നില്ല
ഉന്മൂലനത്തിന്റെ
മുഹൂര്‍ത്തക്കുറിപ്പ് എത്തും മുന്‍പേ
"വല്ല്യേട്ട " ന്റെ
ചരമ പ്രസംഗം നടന്നു
"നിഷ്കളങ്കരായ
ജനതയുടെയും
രാജ്യത്തിന്റെയും
രക്ഷ
ഞാനേറ്റെടുത്തു "
ഒപ്പം
കുറ്റവാളിയുടെ
അന്ത്യ മൊഴിയും
"അള്ളാഹു അക്ബര്‍ "
No comments:
Post a Comment