Search This Blog

Saturday, December 25, 2010

നിനക്ക് ഞാന്‍ തന്നത്

എന്റെ 
ഉദരത്തില്‍ നിന്റെ ജീവന്‍ 
മൊട്ടിട്ടപ്പോള്‍
ഞാന്‍ കണ്ട സ്വപ്നം 
നീ
എനിക്ക് തന്നു
പിച്ചവയ്ക്കുമ്പോള്‍ 
നിനക്ക് ഞാന്‍ തന്ന 
കൈത്താങ്ങ്‌ 
വാര്‍ദ്ധക്യത്തിലും 
ആതുരതയിലും
നീ
എനിക്ക് 
തിരികെ തന്നു 
നോവറിഞ്ഞു 
നിനക്ക് 
ജന്മ മേകിയപ്പോള്‍
ഏറ്റ നിര്‍വ്രിതിപോലെ 
ഞാനത് 
നുകര്‍ന്നു.......................
മോനെ.......................... 

1 comment:

സാക്ഷ said...

പരസ്പരം കോര്‍ത്തു പിടിച്ച വിരലുകളാണ് ഏറ്റവും
ശക്തമായ ജൈവായുധം.അത് അച്ഛനും മകനുമായാലും,ഭാര്യയും
ഭര്‍ത്താവുമായാലും, വീണവനും വീഴാത്തവനുമായാലും....
ചെറിയ വരികളിലെ വലിയ സ്നേഹം ഞാന്‍ തിരിച്ചറിയുന്നു...
മുമ്പേ ഒരിട വഴിയില്‍ വച്ചു നാം പരസ്പരം ചോര
തിരിച്ചരിഞ്ഞവരാണല്ലോ.....
നന്ദി സുഹൃത്തെ.