Search This Blog

Sunday, December 19, 2010

ഗ്രാമി

ഹലമതില്‍ കൈ തൊട്ടു
ഹാലികന്‍ മാരിതന്‍വരവറിയിച്ചെന്നോ.....
ചെറുതായെങ്കിലും കാറ്റിനീണമിടറിയാ
ലറിയാമവനുമാറ്റമെന്തന്നതെ
ചാറ്റല്‍ മഴക്കണത്തിന്റെ തോതിലും
ആറ്റക്കിളിപ്പാട്ടിനീണത്തിലും
ചേറ്റിന്‍ മണത്തിലും
അന്തി മാനത്തിന്റെ വെട്ടത്തിലും
ത്രിഗുണാഗുണമരുളിയോരാ
ഗ്രാമിയിന്നെവിടെ ............?
മണ്ണെവിടെ
മാനത്തു കണ്ണിയും
കണ്ണറിഞ്ഞെറിയുവാന്‍ ധാന്യവും
കലിതന്‍
"പ്രളയ ജലം നമ്മെ മൂടുമോ...?"

No comments: