Search This Blog

Saturday, December 18, 2010

ഇന്ന്


മീട്ടുന്ന മുരളികയെ ഗതി മാറ്റി വിട്ടോരീ-
ക്കാറ്റിന്റെ ശീല്കാരമൊരീര്‍ച്ചവാള്‍ പോല്‍
തോയം വരുത്തിപ്പാകമുറപ്പിച്ച
വാളിന്‍റെ മൂര്‍ച്ചത്തലപ്പില്‍പടുവീണപോല്‍
ചായം പുരട്ടിച്ചടുല താളത്തിന്നുകാതോര്‍ത്തു നിന്ന
തെയ്യ മിന്നാകെത്തളര്‍ന്ന പോല്‍
മഴുവീണ പാടിലൂടെ മരം
ചുടു ചോര ചിന്തുന്നു
പേറ്റു നോവിന്റെ ധന്യത
പെണ്ണിനന്യമാകുന്നു
കരിമഷി കണ്ണില്‍ നിന്നാട്ടിപ്പറത്തുന്നു
വേപ്പെണ്ണ തേച്ചു മുലച്ചുണ്ടു കുഞ്ഞില്‍ നിന്നന്യമാക്കുന്നു
മാസികമാകുമ്രിതുവൈഭവങ്ങള്‍
മാത്രകള്‍ കൊണ്ടു മാറ്റി വയ്ക്കുന്നു
ദാഹം കിനിപ്പിക്കു മോര്‍മകള്‍
ചടുല താളത്തിലാ ഴ്ന്നു പോകുന്നു
ഇന്നിന്റെ
കാഴ്ചയിലിതൊട്ടുമാത്രം


No comments: