Search This Blog

Sunday, December 19, 2010

അറിയുന്നുവോ


ശ്വാസമോന്നില്‍ തുടങ്ങിയാത്മാവോടുങ്ങീ
ചടുല താളമോടെ നിശ്വാസത്തിലും
ദേഹ രൂപത്തിലെതാളശ്രേണിതന്‍
ശൃംഗ ഗര്‍ത്തങ്ങളോടിമപൂട്ടി
മോഹങ്ങളോടൊത്തുചുവടാടിയാ
വൃത്തിയേറ്റിയര്‍ഥമേറ്റി
അടരാടി നേടിയോരര്‍ഥമന്യമെന്നറിഞ്ഞില്ല
യഴകുപൂത്തുലഞ്ഞാടിയദേഹ
മൊരുപിടി മണ്ണെന്നതും
അയന ശുദ്ധിക്കാകരതലമമരുംപോഴും
അറിയുന്നതില്ല നിന്‍ കണ്ണിന്‍ തിമിരം
അണ്തലത്തോളമാവാക്കിന്റെമുള്‍മുനക
ളണയുംപോഴുമറിയുന്നതില്ല
നീ തീവ്രമാം നോവിനെ
ഇടവേളയിതിനായൊരുക്കി ഞാന്‍ നിനക്കാ
യൊരുവേള പിന്നോട്ടു നോക്കുവാന്‍
ഇഴ ചേര്‍ന്നിടെണ്ടും ബന്ധങ്ങള കലമാര്‍
ന്നൊഴുകുന്നു ഞാണോഴിഞ്ഞ പതംഗമേപോല്‍
ഉരുകുമൊരു ഹൃത്തിന്‍ പെരുമ്പറചോട്ടില്‍ നിന്ന്
വിട ചൊല്ലി ചേതനയെന്നിരുന്നാലും
ഒരു വേള കാത്തു നിന്‍ ബന്ധങ്ങളാ
ലൊരുനുള്ളു വായ്ക്കരിയാചുണ്ടിലേകാന്‍

No comments: