എന്നിലെ പാതി "നിനക്കായും "
മറുപാതി "യവനായും "
കുറിമാനമെഴുതി പ്രാണന്‍
കടം കൊണ്ടു ഞാന്‍
പാട്ടു പാടും കിളിക്കെന്റെ
കൂര്‍ത്ത കാത് കടം നല്‍കി
നേര്‍ത്ത വര്‍ണപ്പൊലിമയ്ക്കായ്
കണ്ണു രണ്ടും കടം നല്‍കി
നേര്‍ത്ത ചുണ്ടില്‍ ചേര്‍ത്ത് വച്ചമുലക്കണ്ണില്‍
കൂര്‍ത്ത നോവുകള്‍ നല്‍കിയും
വീണ്ടു മെന്റെ പ്രിയങ്ങള്‍ക്കായ്
ചെഴുന്ന മാറു പിളര്‍ന്നിട്ടും.......................
നിന്റെ
ചെഴുന്ന മാറു പിളര്‍ന്നിട്ടും........................
തണല്‍ നല്‍കി
കുളിര്‍ നല്‍കി
ഇളം കാറ്റാല്‍ സാന്ത്വനം നല്‍കിയ
കാടിനോടും
കടം കൊണ്ടു ഞാന്‍
കടപ്പാടിന്‍ തീര്‍പ്പിനായ്
കടം തേടി പാഞ്ഞു
കാലമെത്തും മുമ്പേ
കടം കൊണ്ട കായം തിരിച്ചു നല്‍കി
കടം കൊണ്ട പ്രാണന്‍ തിരിച്ചു നല്‍കി
(നീ = ഭൂമി, അവന്‍ = ഈശ്വരന്‍ )
No comments:
Post a Comment