Search This Blog

Sunday, December 19, 2010

എന്തെ മറയുന്നു നീ ............



ഇല്ല
മറയുവനാവാതില്ലെനിക്കീയനന്തമാ
യുലയൂതിനില്‍ക്കുമൂര്‍ജ്ജ നിറവിനാല്‍
അവിഷിതന്‍ ഭ്രമണമിതു നിനക്കായൊ
രുക്കുമോരിരുളിന്റെ കൂടാരമാണോര്‍ക്ക നീ
അറിക നീ പകലിനെയറിക പൊരുളിനെയുമെന്നു
മരികിലായെത്തുമൊരറിവിന്റെനോവിനേം
നിഴലുകള്‍കൂട്ടിനില്ലാത്തോരിരുട്ടിനെയു
മഴലുകളിലാദ്യന്തമുള്ളോരീപ്പെണ്ണിനെയും
ഉയരെപ്പറക്കുമനംഗമോടൊരു വേള
യറിയുവാനോതുകീയാഴത്തിനേം
അരികിലായാശകള്‍ നിറമാടി
നില്‍ക്കുമീക്കുഞ്ഞിനെയും
നിത്യമൃതുവായിരനല്‍കുമീ മണ്ണിനെയും
കണ്ണിലായ്കായത്തിലായൊരുനീര്‍ക്കണം പൊടിയുമ്പോ
ളരികിലെത്താമൊരുപകലിന്റെ പൂമൊട്ടുമായ് ഞാന്‍

No comments: