Search This Blog

Sunday, September 26, 2010


 
മീട്ടുന്ന മുരളികയെ ഗതി മാറ്റി വിട്ടോരീ-
ക്കാറ്റിന്റെ ശീല്കാര മൊരീ ര്‍ച്ച വാള്‍ പോല്‍
തോയം വരുത്തി പ്പാക മുറപ്പിച്ച 
വാളിന്‍റെ മൂര്‍ച്ച ത്തലപ്പില്‍ പടു വീണ പോല്‍ 
ചായം പുരട്ടിച്ച ടുല താളത്തിന്നു കാതോര്‍ത്തു നിന്ന 
തെയ്യ മിന്നാ കെ ത്തളര്‍ന്ന പോല്‍ 
മഴു വീണ പാടിലൂടെ മരം 
ചുടു ചോര ചിന്തുന്നു 
പേ റ്റു നോവിന്റെ ധന്യത 
പെണ്ണിന ന്യമാകുന്നു 
കരിമഷി കണ്ണില്‍ നിന്നാട്ടി പ്പറ ത്തുന്നു 
വേപ്പെണ്ണ തേച്ചു മുലച്ചു ണ്ടു കുഞ്ഞില്‍ നിന്ന ന്യമാക്കുന്നു 
മാസിക മാകു മ്രിതുവൈ ഭവങ്ങള്‍
മാത്രകള്‍ കൊണ്ടു മാറ്റി വയ്ക്കുന്നു 
ദാഹം കിനിപ്പിക്കു മോര്‍മകള്‍
ചടുല താളത്തിലാ ഴ്ന്നു പോകുന്നു 
ഇന്നിന്റെ 
കാഴ്ച യിലി തൊട്ടു മാത്രം  

Saturday, September 25, 2010

ഗുരു പൂജ


ന്നും മറയ്ക്കാതെയന്നങ്ങതോതീ -
യിന്നും ചെറുപ്പമാണെന്റെയുള്ളം 
ഇന്നും ചെറുപ്പമാണെന്റെയുള്ളം 

ഇന്നും കുറിക്കുമാവാക്കിലാ -
യെന്നാളും യൌവ്വനത്തിന്‍ തുടിപ്പു കാണ്മൂ 
എന്നാളും യൌവ്വനത്തിന്‍ തുടിപ്പു കാണ്മൂ 

ന്‍ മനം കൊള്ളും തുടിപ്പുകളി -
തെന്നുമാത്തിരുപ്പാദങ്കലെത്തുവാന്‍ 
എന്നുമാത്തിരുപ്പാദങ്കലെത്തുവാന്‍ 

ഉള്ളു കൊണ്ടെന്നു മര്‍പ്പിപ്പു ഞാന്‍ പൂജ 
തെല്ലും കലര്‍പ്പില്ലാതെയീത്തച്ചന്റെ മുന്നില്‍ 
വാക്കിന്‍ തച്ചന്റെ മുന്നില്‍ 

വിശ്വം വിളങ്ങെ വിരാജിക്കുമീ 
ക്ഷരം പതിക്കാത്തൊരീപ്രഭതന്‍ പ്രഭോ 
നമ്ര ശിരസ്സോടെയത്തിരുമുമ്പിലീ-
യക്ഷരപൂജയിതര്‍പ്പിപ്പു ഞാന്‍ 
അക്ഷരപൂജയിതര്‍പ്പിപ്പു ഞാന്‍ 

Thursday, September 23, 2010

ഒരു പ്രണയ ചക്രം


പ്രണയം ഞാന്‍ ചൊരിയുന്നു നിന്നില്‍ 
കിരണങ്ങളായ് നിന്‍ വിരിമാറില്‍ 
ഋതുമതിയാം നിന്‍ വിരിമാറില്‍
നിത്യമ്രിതുമതിയാം നിന്‍ വിരിമാറില്‍ 
ഉയരട്ടെ നിന്നില്‍ നിന്നും
ശതകോടി നീര്‍ക്കണം 
പ്രണയിച്ചിടെട്ടവര്‍ മുകിലുകളെ 
നിത്യം പ്രണയിച്ചിടട്ടെ യീ മുകിലുകളെ 
കാറ്റോടു ചൊല്ലിടാം 
കളിത്തട്ടൊന്നൊരു ക്കിടാന്‍ 
കാനനത്തില്‍ ഹരിതമാം കാനനത്തില്‍ 
ഉതിരട്ടെ മഴനൂല്‍പിറപ്പുകള്‍
പ്രണയാര്‍ദ്രമാവട്ടെമണ്ണോടവര്‍ 
ഋതുമതിയാം മണ്ണോടവര്‍ 

Wednesday, September 22, 2010

പുഴയുടെ പരിഭവം


ര്‍ക്കുവാനേറെക്കൊതിക്കുന്നിതെങ്കിലും 
ഓര്‍മ നില്‍ക്കുന്നിതില്ലിനിയും
ഓര്‍ക്കാതിരിക്കലാണെന്റെജീവനെ
ന്നൊഴുകുമ്പോളോര്‍ത്ത് പോം 
ഓളം തികഞ്ഞീകളിത്തൊട്ടിലൂടെ
നീളെ നീര്‍ക്കണപ്പെരുക്കംപരന്നകന്നതും 
ഓരങ്ങളില്‍കുളിര്‍കോരിഞാനെന്റെ 
ഒമാനത്തിന്കളെ നീരാട്ടി നിന്നതും 
കോര്‍ത്തു കൊരുത്തോരാമുളംതണ്ടിലേറ്റി 
പേര്‍ത്തുമെന്‍ തീര്‍ത്ഥാചാരിയെകോവില്‍ക്കലെത്തിച്ചതും 
നീളെ പരന്നോരീപച്ചപ്പിനത്രയും
നീര്‍ച്ചാലൊരുക്കി ഞാന്‍ ദാഹമാറ്റിച്ചതും
ഒക്കെ.................................
ഓര്‍മ ന്ല്‍ക്കുന്നി തില്ലിനിയും ...............
ഊര്‍ദ്ധന്‍ വലിക്കുന്ന ഞാനിന്നോരിത്തിരി 
ചാറ്റല്‍ മഴക്കണത്തിനായ് കേഴുന്നു 
ആരെ പ്പഴിക്കണം ......
പാവം വിധി ...........................? 

Saturday, September 11, 2010

നമുക്ക് പ്രണയിക്കാം


ഉരുണ്ടുകൂടുമീ 
കാര്‍മേഘങ്ങള്‍ക്കു മീതെ 
ഉറഞ്ഞുകൂടിയ 
നീര്‍ത്തുള്ളികള്‍ ചോദിക്കുന്നത് 
നീയും 
കേട്ടില്ലേ ?
" എന്തെ നിങ്ങള്‍ പ്രണയി ച്ചില്ല .........?"
" എന്തെ നിങ്ങള്‍ പ്രണയി ച്ചില്ല .........?"
ഒരുമയുടെ 
നൂല്‍ക്കുരുക്കിനു മുന്നില്‍ 
നീ തലതാഴ്ത്തും മുമ്പേ 
നിനക്ക് ഞാന്‍ 
എല്ലാമായിരുന്നു 
എനിക്കു നീയും 
അതിര്‍മറയില്ലാത്ത 
നമ്മുടെ ഭൂമികയില്‍ 
സമയസൂചിക ചിലമ്പിയതില്ല
ആവശ്യങ്ങളുടെ പട്ടികയില്‍ 
നീ
അമ്പിളിമാമനെ ചേര്‍ക്കും മുമ്പേ
എന്റെ 
പാച്ചില്‍ പട്ടികയില്‍ 
അത് 
ഒന്നാമതായിരുന്നു 
ആര്‍ദ്രമായ 
കുളിര്‍രാവുകളിലെ 
നമ്മുടെ 
അടക്കം പറച്ചിലുകളോട് 
കുശുമ്പുകൂടിയ 
കുരുവികള്‍ക്കും
കുറ്റിമുല്ലക്കും
കുഞ്ഞിക്കാറ്റിനും
നാം
കാതു നല്‍കിയില്ല
കണ്ണ് നല്‍കിയില്ല 
അന്ന് നാം 
പ്രണയിച്ച്ചിരുന്നുവോ .............................?
ക്ലാസ് മുറിയിലെ 
സിദ്ധാന്ത പ്രസംഗപ്പെരുമഴക്കിടയിലും
കണ്ണുകള്‍ പായിച്ചു 
ഹൃദയം നിറച്ച 
നാം
ഇടനാഴിയിലെ ഭിത്തിയില്‍ 
ഇടം തോള്‍ വലം തോള്‍ 
ചാരി 
മനസ്സ് തുറന്നപ്പോഴും 
നമ്മള്‍
പ്രണയിച്ച്ചിരുന്നുവോ ......?
അടുത്തില്ലാത്ത 
നിമിഷങ്ങള്‍ക്ക് 
ആണ്ടു വലിപ്പം കണ്ട 
നമ്മള്‍ 
പ്രണയിച്ച്ചിരുന്നുവോ ............?
ഇല്ല 
നമ്മള്‍
പ്രണയിച്ചില്ല 
പ്രണയിക്കുന്നില്ല 
പ്രണയിക്കുന്നതെയില്ല
ഈ 
കരിമേഘങ്ങള്‍ പറയുന്നു
മൂകത പറയുന്നു
അലസത 
കതിരിട്ട നിന്റെ 
തലനാരിഴകള്‍ പറയുന്നു 
കാതിലൊരു 
കൂരമ്പു പായിക്കുമി -
ക്കുഞ്ഞിന്റെ രോദനം പറയുന്നു 
എന്റെ 
ബോധവീണയുടെ 
തന്ത്രികളില്‍ മധു പകരുമീ 
ചഷകം പറയുന്നു 
നമ്മള്‍ 
പ്രണയിക്കുന്നില്ല...............
നമുക്ക് പ്രണയിക്കാം 
നമുക്കിനി പ്രണയിക്കാം 
നമുക്കായ്
നമ്മില്‍ വിരിഞ്ഞോരീ
പ്പൂവിന്റെ പുഞ്ചിരിക്കായ് 
നമ്മള്‍ പാര്‍ക്കുമി -
ക്കൂടാര മുറ്റത്ത -
പശ്രുതിയില്ലാത്ത -
വതാളമില്ലാത്ത 
പവന ഗീതത്തിനായ് 
നമ്മുടെ 
മണ്ണിനായ് 
മാനവ രാശിക്കായ്‌
നമുക്ക് 
പ്രണയിക്കാം 
നമുക്കിനി 
പ്രണയിക്കാം .......................

മരം ഒരു വരം


മഴുവെറിയുന്ന വേടനോടരുതെന്നു 
നാമെന്തിനായ്ചൊല്ലണം 
മരമെന്നുമൊരുവരമായിരിക്കെ 
കൊഴിയാത്തോരില തന്റെപുഞ്ചിരിയിലിനിയു-
മെഴുതാത്തൊരു വിധിരേഖയുണ്ടെന്നതും 
ഇടമിരന്നെത്തുന്നകിളിതെന്റെകണ്‍കളില്‍ 
കുടമോളമെത്തുന്നകണ്ണുനീര്‍കാണ്മതും 
പൊഴിയാതെ പോകുന്ന മുകിലുകളിനിയു -
മൊഴിയാത്തൊരു വിധിയായ് നിനപ്പതും 
ചെറുമിതന്‍ കുശിനിയില്‍ പുകയുവാന്‍ 
കരിയിലയൊരുനുള്ളുമില്ലെന്നതും 
നാളെയുടെ സത്യമായ്മാറാതിരുന്നെങ്കില്‍ 

കര്‍ഷകന്റെ രാത്രി

കപ്പയും കാച്ചിലും വിളവെടുത്ത
ഒരുക്കി മെരുക്കി മുറി ച്ച്ചടുക്കാന്‍
കരിന്തൊലി ആറ്റി
ഇളം ചുവപ്പ് ഏറ്റ
പെരും തൊലി നിര്‍ത്തി
" o " വട്ടം നുറുക്കാന്‍
പൊന്തന്‍ മണ്ണെണ്ണ വിളക്ക്
വിളവു കൂനയുടെ
നെറുകയില്‍ കുത്തി നിര്‍ത്തി
കാപ്പി തൊണ്ടു ചേര്‍ത്ത
കാപ്പിയോടോത്ത്
കനലില്‍ കായിച്ച്ച
കപ്പയും കൂട്ടി
ചങ്കരനും ചിരുതയും
ചാത്തനും തിരുമയും
ഇരവിയും കാളിയും
തേവനും തേയിയും
ആയിച്ച്ചനും ആച്ചി മുക്കനും
പഴം പാട്ട് പാടി
ഇളം നിലാവുള്ള

രാത്രിയോട്‌ മല്ലടിച്ച്ച..........................

............................................................

ധൂളികള്‍ക്കപ്പുറം

ഇര തേടിയലയും യന്ത്രപ്പരുന്തുകള്‍ 
ചിറകില്‍ ഒളിവിലായ്ക്കാക്കും തീമുട്ടകള്‍ 
പൊഴിയുന്ന തീ മഴ പേറുമീ ധൂളികള്‍ക്കപ്പുറമീ
മിഴികള്‍ തിരയുന്നിതാതെരുവിലൊരു 
ധവളമാം കൊടിക്കൂറമാത്രം 

Wednesday, September 8, 2010

ആദി പാപം

ആരുതീ ക്കനി മേല്‍ നിന്‍ കണ്ണാ -
വരുതെന്നാ ജ്ഞ നല്കുമ്പോ -
ള രു തായ്മകള്‍ തേടിയെന്‍ മനം 

അതിരുകള്‍ ക്കുള്ളില്‍ നീ -
ന്നാദമായെ ദനില്‍ മെരുവുംപോള-
കലേ നിന്നെന്തിനായ് 
മിഴി കാട്ടി നീ?
 പ്രലോഭിത
 മെന്റെ പാപ -
മെന്നാല്‍ ആദി പാപി 
ഞാനോ ?
നീയോ ?