ഒന്നും മറയ്ക്കാതെയന്നങ്ങതോതീ -
യിന്നും ചെറുപ്പമാണെന്റെയുള്ളം
ഇന്നും ചെറുപ്പമാണെന്റെയുള്ളം
ഇന്നും കുറിക്കുമാവാക്കിലാ -
യെന്നാളും യൌവ്വനത്തിന്‍ തുടിപ്പു കാണ്മൂ
എന്നാളും യൌവ്വനത്തിന്‍ തുടിപ്പു കാണ്മൂ
എന്‍ മനം കൊള്ളും തുടിപ്പുകളി -
തെന്നുമാത്തിരുപ്പാദങ്കലെത്തുവാന്‍
എന്നുമാത്തിരുപ്പാദങ്കലെത്തുവാന്‍
ഉള്ളു കൊണ്ടെന്നു മര്‍പ്പിപ്പു ഞാന്‍ പൂജ
തെല്ലും കലര്‍പ്പില്ലാതെയീത്തച്ചന്റെ മുന്നില്‍
വാക്കിന്‍ തച്ചന്റെ മുന്നില്‍
വിശ്വം വിളങ്ങെ വിരാജിക്കുമീ
ക്ഷരം പതിക്കാത്തൊരീപ്രഭതന്‍ പ്രഭോ
നമ്ര ശിരസ്സോടെയത്തിരുമുമ്പിലീ-
യക്ഷരപൂജയിതര്‍പ്പിപ്പു ഞാന്‍
അക്ഷരപൂജയിതര്‍പ്പിപ്പു ഞാന്‍
No comments:
Post a Comment