കലിതന്നോരല്ലലകലുവാനയ്യനെ
കലിയുഗവരദാ കൈതൊഴുന്നേന്‍
അസിതമണിഞ്ഞുഞാനെത്തുന്നു തിരുമുമ്പി
ലവനിതന്‍നാഥാ ശബരീശനെ ..
പഞ്ചപദങ്ങളിലര്‍പ്പിപ്പൂ ഞാനെന്റെ
പഞ്ചെ ന്ദ്രിയങ്ങളുമയ്യപ്പനെ
ഉള്ളില്‍ വിളയാടുംരാഗങ്ങ
ളുള്ളാലിതര്‍പ്പിപ്പൂ ശ്രീഭൂതനാഥാ
തത്വമിത ര്‍പ്പിപ്പൂ ഷഡ് പദം തന്നില്‍
സപ്തമത്തിലായ് കാമവുമീശാ
അഷ്ടമം തന്നില്‍ ക്രോധമിതര്‍പ്പിപ്പൂ
ശിഷ്ടമില്ലാതെയെന്‍മോഹം നവമത്തിലും
ലോഭമിതര്‍പ്പിപ്പൂ ദശമത്തിലും
ഏകാദശത്തിലെന്‍മത ചിന്തയും
മാത്സര്യമീദ്വാദശം തന്നിലും
ത്രേയാദശത്തിലെന്നഹം ചിന്തയും
ശിഷ്ടമുള്ളതില്‍ മൂന്നിലായ് ഞാ
നര്‍പ്പിപ്പൂ സത്വരജത്തമോഗുണവുമെന്നീശാ
ശേഷിപ്പതായുള്ള തൃപ്പദം തന്നിലെന്‍
വിദ്യയവിദ്യയുമര്‍പ്പിപ്പു നാഥാ
തവചരണങ്ങളിലര്‍പ്പിപ്പൂ ഞാനെന്റെ
തുമ്പമെല്ലാം സ്വാമീ ശബരീശനെ......
No comments:
Post a Comment