ചുറ്റും നിറഞ്ഞെ ത്തുമീ പച്ചപ്പിനാലെന്റെ
കൊച്ചു ചിത്തം നിറഞ്ഞിരുന്നു
അച്ഛന്റെ കൈപിടിച്ചന്നത്രയുമാ -
കൈവരമ്പോരത്തിലൂടെ നടന്നിരുന്നു
ഇത്തിപ്പൊടിക്കുഴംപാലെഴുതി നിരച്ച്ചോരാ
കരിക്കലക്കോലം കാട്ടിടുമ്പോള്‍
പാല്‍മണിപ്പൂവാല്‍ നാണംകുണ്ങ്ങുമാ
നെന്മണിതണ്ടു മാടിവിളിക്കുമെന്നെ
ദാഹ മാറ്റാനോരിത്തിരിനീര്വേണമെന്നി
വരെന്റെ അച്ഛനോടോതിയിരുന്നുവോ
പച്ചക്കിളികള്‍ വന്നെന്നും കൊത്തി നോവിക്കുംപോ
ളുച്ചതില്‍ അച്ഛനോടിവര്‍കേണിരുന്നോ
കാലങ്ങള്‍ പോകെകാതങ്ങള്‍ താണ്ടി ഞാന്‍
കാഴ്ചക്കുളിര്‍മയ്ക്കായെത്തിടുമ്പോള്‍
കാട്ടു പനംതത്തക്കിളികലില്ല
കാറ്റിലാടിയുലയുന്നോരാറ്റക്കിളിക്കൂടുമില്ല
ചാത്തന്റെവായ്ത്താരിത്താളത്തില്‍
ചേറ്റിലോടും കുടമണിക്കാളകളില്ല
പൊലി തൂറ്റിനില്‍ക്കുവാന്‍ പുതുമുറമില്ല
പൊലിമയുതിര്‍ക്കും പൊന്‍പാടങ്ങളില്ല
പഴമക്കരുത്തിന്റെ മാറ്ററിയാന്‍
പടയൊരുക്കാനാവും തലമുറയില്ല
No comments:
Post a Comment