Search This Blog

Sunday, December 19, 2010

ഊന്നു വടി


ആവതില്ലാത്തോരാകാലത്തെനിക്കൊപ്പ
മാളായിനില്‍ക്കുവാന്‍ നീ മാത്രം സഖേ
ആവട്ടെയിന്നേയതിന്‍ശിക്ഷയതി
ന്നായെന്‍വാമപ്രപാണിയിലിടംകൊള്‍ക നീ
ഊന്നായിനില്ക കഠോരമീ ജീവിതപാതയില്‍
ചാഞ്ഞും ചരിഞ്ഞും ചരിക്കുന്നൊരുറ്റതുള്ളപ്പോഴും

No comments: