സഹസ്രദീപങ്ങ ളാലൊരുവേള
വഴിക്കണ്ണു നല്‍കി ഞാന്‍ രാമാ നിനക്കായ്
സഹസ്രഹൃദയങ്ങളാലുണ്മതന്‍നാദവും
കരഭൂഷണങ്ങളാലുയിരിന്റെതാളവും
ഇന്നിതാ
ഉയിര്‍ നല്‍കി നിന്നെ തടവിലാക്കി
യതിര്‍കാട്ടി നിന്നെയകലെയാക്കി
അരികിലെത്തിയീകണ്തടങ്ങളി
ലംഗുലീചുംബനം നല്‍കുമെ
ന്നറിയാതെയാശിച്ചു പോകുന്നു
ഞാനയോദ്ധ്യ
No comments:
Post a Comment