ഉതിരുന്നു തൂലികത്തുമ്പിലീയാത്മ
നൊമ്പരങ്ങള്‍ വാക്കായ്
ഉയരുന്നു വാക്കിലാ തത്വ ശാസ്ത്രങ്ങളും
ഹൃദയങ്ങളൊന്നാകുമായീശ്വരപ്രസാദ
മൊരുങ്ങുന്നു ഗീതങ്ങളായ് വാക്കിനാല്‍
മെരുക്കുന്നു നാദങ്ങളാല്‍ നിങ്ങള്‍ തച്ചന്മാര്‍
ചൊടികളിലുതിരുമീ പാട്ടിന്റെ തേന്‍കണം
തുടികൊള്ളുമാത്മപ്രണയമുത്തായ്
തുടികൊള്ളുമാത്മപ്രണയമുത്തായ്
മുഴങ്ങുന്നു കാതില്‍
തിളങ്ങുന്നു കണ്ണില്‍
തുളുമ്പുന്നു ഹൃത്തില്‍ ചിരക്കാല
മുത്തുംഗമാമീഗീത ശില്‍പം
ഒരു കുളിര്‍ നിലാപ്പൊട്ടുപോല്‍
താരമായ് പാട്ടിന്റെ താരമായ്
No comments:
Post a Comment