എന്റെ
പ്രണയം മൊട്ടിട്ടത്
ഒഴുക്കിന്റെ
താളത്തില്‍ നിന്നായിരുന്നു
ആ താളം
എന്നില്‍ സന്നിവേശിപ്പിച്ചത്
തൂവല്‍ സ്പര്‍ശം കൊണ്ടു
കുളിര്‍
കോരിയ തെന്നലായിരുന്നു
അവനെ
എന്റടുക്കലേക്ക് പറഞ്ഞു വിട്ടത്
നിന്റെ കിരണങ്ങളായിരുന്നു
എന്റെ
ഒഴുക്കും നിശ്വാസവും
നീ
എന്നിടത്തോളം
ഞാന്‍
നിന്നെ പ്രണയിക്കുന്നു
No comments:
Post a Comment