ഓഗസ്റ്റ് 15
പിറന്നാള്‍ എന്ന് ചൊല്ലുമോ യിന്ത്യതന്‍
പുതു ജന്മമെന്നോതുമോ
പതിവായെത്തുമീയോഗസ്റ്റു പതിനഞ്ചിനെ
വിരിമാറിലതിര്‍ വേലി കെട്ടി
യോരയല്‍പ്പിറപ്പിന്റെ നാളോ
അല്ലലുകള്‍ ഏതുമേയില്ലാതെ എത്തിയോ
രധികാര പീഠത്തിന്‍ ആണ്ടുപിറപ്പോ
അഴലുകളില്‍ ഉതിര്‍ന്നൊരു
"നവഖലി" ക്കണ്ണീര്‍ക്കണങ്ങളില്‍
വിരലുകള്‍ ഓട്ടിക്കുളിര്‍പ്പിച്ച്ച്ച
ബാപ്പു തന്നോര്‍മ ക്കുറിപ്പോ
ഇഴ ചെര്‍ന്നോരാ ത്മ ബന്ധങ്ങളില്‍
നിറം ചാര്‍ത്തി പ്പിരിച്ച്ച
പാതക
പ്പെരു നാളോ
ഉറയുന്ന കോമര ച്ചോട്ടില്‍ നിന്നകലെക്കു
പാഞ്ഞൊരു ഉറ്റ തെത്തേടി
ഉലയൂതി വീര്‍ത്ത കണ്കള്‍ തന്‍
ചാത്തമൂട്ടോ
അരവയര്‍ കൊതി അണയുവാന്‍
ആയുന്ന കൈകളോട ധികാര മാട്ടി പ്പറത്തും
നാള്‍ പ്പെരുമയോ
ആര്‍ജ്ജിത പ്പെരുമകള്‍ കാട്ടാന്‍
ആള്‍ക്കൂട്ട മൊരുക്കും
ശാസന ക്കോയ്മയോ
അറിയുന്നതില്ല നാമിനിയും
വിറയാര്‍ ന്നോരാ ത്മാക്കള്‍ തന്നിന്ത്യയെ
ചിതറി ത്തെ റി ച്ചൊരാ രക്ത കണങ്ങളില്‍
തുടി കൊള്ളു മാത്മാക്കള്‍ തന്നിന്ത്യയെ
1 comment:
"അരവയര്‍ കൊതി അണയുവാന്‍
ആയുന്ന കൈകളോട ധികാര മാട്ടി പ്പറത്തും
നാള്‍ പ്പെരുമയോ"
കൊള്ളാമീ വരികൾ
Post a Comment