Search This Blog

Monday, August 9, 2010

രണ്ടു ദുഖങ്ങള്‍ക്കിടയിലെ ഭ്രാന്തന്‍

രണ്ടു ദുഖങ്ങള്‍ക്കിടയിലെ ഭ്രാന്തന്‍ 

ഉച്ച്ചവെയിലുച്ച്ചിയില്‍ തട്ടുമ്പോ
ളുര്‍ വിയോടുത്തരം  തേടി ഞാന്‍ കൂടു വിട്ടു 
ഉറയുന്ന ദുഖമീ ക്കല്ലിലാവഹിക്ക
നിറയും പ്രതീക്ഷയീക്കല്‍ വിളക്കിലും 
ഉരുകിയീക്കല്ജലമോഴുകിയീ 
ത്തിരുമുന്പിലെത്തുമ്പോള്‍ അണയാ 
മെന്നു ചൊല്ലി അച്ഛ ന്റെ പടിയിറങ്ങി 
നേരിന്റെ വഴിയിലെ നെറികേടിനോട് ഉച്ചത്തില്‍ 
നേരം പുലര്‍ക്കെ കയര്‍ത്തും 
പതിരുകള്‍ പതിയിരിക്കുന്ന 
പകലിനോട് ആര്ത്തും കയര്‍ത്തും 
പലവുരു കല്ലുരുട്ടിക്കുന്നെറ്റിയും 
ചിട്ടയില്‍ കാട്ടുപുറ്റിലെക്കെത്തുന്ന 
കട്ടുറുമ്പിന്റെ ഗണം തേടിയും 
എട്ടു ദിക്കിലും നീളെ പരക്കുമുഡുക്കള്‍തന്‍ 
ചിട്ട തേടിയും മാനം പരതിയും
അലയുന്നു നേരിനായ് പറയ ഗര്‍ഭ 
ത്തിലുയിര്‍ക്കൊന്ടോരറിവിന്റെ ബീജം 
ചുറ്റും പരക്കും സമസ്യക്ക്  പൂരണം 
മുറ്റി ച്ച്ചികയുന്നു ഞാനീ ചുടലപ്പറമ്പില്‍ 
ചിത്തം വിടാതെ ചുടലച്ച്ചാരം പുരണ്ട ഭാണ്ടാത്താ 
ലറ്റു വീഴ്ത്തുന്നു കൂരമ്പിനെ
അറിവിന്റെ കുന്നിനെ വരമാക്കി രുചി പൂണ്ട ചൊല്ലിന്‍ 
നിറം കണ്ട രക്തം നിറയുന്നി ഭ്രാന്തന്റെ സിരയില്‍ 
എട്ടോട് പത്ത് ചേര്‍ത്ത ത്ര കാലവു മിരക്കലോടോത്തിഴ 
ചേര്‍ത്തു ഭ്രാന്തന്‍ പന്ത്രണ്ടു പറയ ഗര്‍ഭത്തെ 
വിട ചൊല്ലാനായുന്ന താതന്റുയിര്മുന്നിലെ സ്സ- 
ങ്കട ശിലയുരുകി തീര്‍ത്ഥമെന്‍ കാല്‍ക്കലെത്തുന്നു 
മുറ്റുന്ന ചിത്ത ഭ്രമത്തിന്‍ മുന്നില്‍
അറ്റ് പോകുന്നു വേളി തന്‍ ഹൃദയ ബന്ധം 
ഇറ്റുന്ന കണ്ണീര്‍ ക്കണങ്ങള്‍ തന്‍ മുന്നില്‍ നി-
ന്നൊട്ടും പതറാതെ പടിയിറങ്ങി 
ഭ്രാന്തന്‍ പടിയിറങ്ങി 

No comments: