ഒരു മഴക്കിനാവ്
ദാഹാര്ത്തയാമീ ഭൂമിക്കു നിന്‍
സ്നേഹാര്‍ദ്രമാം മഴ നൂല് പാകവേ
മോഹം കിനിപ്പിക്കു മോര്‍മ്മകള്‍ ചാരെ
താള മുതിര്‍ക്കുന്നു കേട്ടുവോ
ഇലകള്‍ പൊഴിക്കുമീ നീര്ത്തുള്ളിയില്‍
ഞാനെന്‍ ഹൃദയതാളം കേള്‍ക്കുന്നു
ഇലപ്പുള്ളിന്‍ ചിലമ്പലില്‍
ഞാനെന്റെയാത്മരാഗവും
ഒഴുകുന്ന കാറ്റിലെന്‍ പ്രേമഗന്ധമുന്ട-
ഴകാര്‍ന്ന സ്വപ്നത്തിലെന്‍ ജീവിതപ്പെരുമയും
അറിയുമോ
നീയെന്റെയാരും കൊതിക്കും കിനാവിനെ
No comments:
Post a Comment