Search This Blog

Tuesday, August 3, 2010

അമ്മ

അമ്മ 
"അര്‍ഥ" വ്യാപ്തി തന്‍ മാനമിന്നു 
എത്ര മുറ്റി എന്ന് ഉറ്റു നോക്കുന്ന 
പുത്രന്റെ ( പുത്രിയുടെയും ) അമ്മയിന്നു ( അച്ച്ചനും)
അംഗം ആണേതോ വൃദ്ധ സദനത്തില്‍ 
പെറ്റ വയറിന്റെ നോമ്പരങ്ങള്‍ക്ക്‌ 
ഉറ്റവര്‍ക്ക്‌ ഓര്‍മ ദിനത്തില്‍ ചുരുങ്ങിയമ്മ 
ആഴ്ച്ച വട്ടത്തെ കാല്‍ പെരുമാറ്റ ത്തിനായ് 
കാതോത്ത് കൊലായിലെത്തും അമ്മയ്ക്ക് 
കണ്ണിലാ നീര്‍കണം ബാക്കിയാവുന്നു 
തരളമാം മുടിയിഴകളില്‍ വിരലോട്ടി 
ഹൃദയ താളങ്ങള്‍ ആവഹിക്കാന്‍ വെമ്പും അമ്മയ്ക്ക് 
കരഗതമാവത് "സദനത്തില്‍ " ആയ മാത്രം 

No comments: