പാതി വെന്ത മനസ്സിന്‍ നീറ്റ ലോട് ആറു
പതിറ്റാണ്ടു താണ്ടി ഞാന്‍ ഹിബാക്കുഷ
അണയാന്‍ മടിക്കുന്നു വെള്ളരി പ്രാവുകളി
ജാലകപ്പടിയില്‍ ഇനിയും
"അണു" വാണ ല്ലലെല്ക്കുമെന്നു നിരീച്ച്ചിടാം
ഈറന്‍ ഒഴിയാത്ത കണ്ണുകള്‍ ,അമ്മ തന്‍
താരാട്ട് കേള്‍ക്കാത്ത കാതുകള്‍
പുഞ്ചിരി നിലയ്ക്കും ഓഷ്ഠങ്ങള്‍
ഇഞ്ചോട് വേദന പുളയ്ക്കുന്ന ദേഹവും
ഇടനെഞ്ചിലിനിയും നിലയ്ക്കാപേടിയാ
യിടി മുഴക്കത്തിന്റെയടങ്ങാപ്പെരുംപറ
പാതിരൂപമായ് പിറക്കുന്ന ജീവന്‍
പാത അറിയാതുഴലുന്ന പ്രാണന്‍
ശ്വേത മുനികള്‍ അണയാത്ത പാടങ്ങള്‍
അരിയ ഹരിത ചാരുത പൊഴിക്കാത്ത വാടികള്‍
മരിച്ചു മരിക്കാത്ത പ്രാണന്നു താങ്ങായി
നിയും മരിക്കാത്ത കണ്ണുകള്‍
അഴലോടെ യകലെനിന്നു ഇറ്റുമീ മിഴി നീരിലി
ഴ ചേര്‍ത്ത് വച്ച ചിന്തകള്‍ കണ്ടു ഞാന്‍
നീ പറത്തുന്ന കുഞ്ഞരി പ്രാവുകള
ലലയിടുന്നിതാ ശാന്തത ഭൂമിക്കായ്
പിറക്കാതിരിക്കട്ടെ " ചെറു കുട്ടികള്‍ "
ഭൂമിയിലോരുങ്ങാതിരിക്കട്ടെ "ഹിരോഷിമകള്‍"
കണ്ണെത്താത്തലം കണ്ടെത്തു നീ
കാതെത്താത്തലം കേള്‍ക്കു നീ
ഇനിയും മരിക്കാത്ത ഭൂമിയില്‍
മുനിയും ചിന്താ ശരങ്ങള്‍ക്ക് മൂര്‍ച്ച യേകാന്‍
നിനവാര്‍ന്ന ദര്‍ശന സമൃദ്ധിക്കായ്
ഇനിയും പ്രാണന്‍ ഒഴിയാത്ത
പഞജരം ഞാന്‍ "ഹിബാക്കുഷ "
( ജപ്പാനില്‍ ഹിരോഷിമ സംഭവത്തിനു ശേഷം ജീവനുള്ളതും
അല്ലാത്തതുമായ ശേഷിപ്പുകളെ ഹിബാക്കുഷ എന്നറിയപ്പെടുന്നു )
No comments:
Post a Comment