Search This Blog

Tuesday, August 10, 2010

"പിതാ രക്ഷതി കൌമാരേ "


"പിതാ രക്ഷതി കൌമാരേ "
ഗണം 1- മനുഷ്യന്‍
ഗണം 2- മൃഗം 
മനനം ചെയ്യാനാ വതുള്ളവന്‍ 
ഒന്നാം ഗണത്തിലു-
മല്ലാത്ത തത്രയും രണ്ടാം ഗണത്തിലും 
സിരകളില്‍ നുരയുന്ന ചോരയീ
യിരുകാലിയെ രണ്ടാം ഗണത്തിലെ- 
                                                ത്തിച്ച തെന്നാല- 
റിയാന്‍ തുനിഞ്ഞില്ല മുന്നിലെ പെണ്‍ രൂപം 
                                                            മകളെന്നത്
അക്ഷര കൈരളി തന്‍ പെണ്‍ കുരുന്നി -
ന്നരക്ഷിത യാകുന്നു തന്റഅച്ഛ ന്റെ മുന്നിലും 
രക്ഷ കര്‍ത്താവെന്ന വാക്കിലും പരതുന്നു 
പക്ഷ മിതക്ഷര കേരള മൊന്നാം ഗണത്തിലോ
                                    രണ്ടാം ഗണത്തിലോ 
ചൊല്ലുകള്‍ മാറ്റി ക്കുറിക്ക
ചില്ലിട്ടു വയ്ക്ക
"ന : സ്ത്രീ രക്ഷ യര്ഹതി"

No comments: