ദൈവത്തിന്റെ വിലാപം
( മതമില്ലാത്ത " ജീവനു" വേണ്ടി )
എന്നെ
അപ മൃത്യുവിനു ഇരയാക്കി
നീ
ആള്‍ ദൈവങ്ങളില്‍ ആനന്ദം പരതുകയോ ?
എന്റെ
നോട്ടമെത്തിയ ഓരോ ദിക്കിലും
നീ
എനിക്കിട്ട പേരുകള്‍ എത്ര വ്യത്യസ്തം ?
എനിക്ക് രൂപവും
എന്റെ വസ്ത്രങ്ങള്‍ക്ക് നിറവും
കല്പ്പിച്ച്ചപ്പോഴും
എന്റെ
കണ്ണില്‍ ഈറന്‍ പൊടിഞ്ഞില്ല
പക്ഷെ
ഇങ്ങകലെ
പ്രപഞ്ചത്തിന്റെ ഈ ദൂര കോണില്‍
ഈറന്‍ ആര്‍ന്ന കണ്ണുകളോടെ
ഞാന്‍
കഴിയുന്നു
കുരിശ് എറിയപ്പോഴും
കടല്‍ വിഴുങ്ങിയപ്പോഴും
തീ മഴ പെയ്തപ്പോഴും
നിറയാത്ത
എന്റെ കണ്ണുകള്‍
അക്ഷരങ്ങള്‍ക്ക് മേല്‍
തീക്കൊള്ളി കൊണ്ടുള്ള
നിന്റെ
പേക്കൂത്തുകള്‍
ഈറന്‍ അണിയിക്കുന്നു
ഒപ്പം
" ജീവന്റെ " മേലുള്ള
നിന്റെ
കുതിരകയറ്റവും.
No comments:
Post a Comment