ചുടു ചോര മണക്കും പാതക്കരികെ
പാവം ഞാനൊരു വഴികാട്ടി
മീതെ പായും
യന്ത്ര ക്കാക്കകള്‍
ചാരെ പായും
വെടിയുണ്ട കളും
ഇരു കാലികളുടെ ഹൃദയം
കൊത്തിവലിക്കും
കഴുകന്മാരുടെ കലപിലയും
അലമുറയിട്ടുഴറീടുന്നൊരു
ചെറുപിള്ളേരുടെ തെരുവുകളും
ഇരുളിലോളിക്കും നെറികേട്കളുടെ
തുരു തുരെ യുള്ള കവാത്തും
ഇതു ബാഗ്ദാദ്
No comments:
Post a Comment