മുറ്റത്തെ ചെറു മാവിന്‍ കൊമ്പില്‍
ചിറ്റ മെഴുന്നോരൂഞാലില്‍
പെട്ട യിരുന്നൊരു പാട്ടും പാടി
കൂട്ടരോടോത്താടിടാം
തുമ്പ പ്പൂക്കള മൊന്നില്‍ ചെന്നാ
തുമ്പി യോടൊത്താടിപ്പാടി
ഇമ്പമെഴുന്നോരോണപ്പാട്ടില്‍
കമ്പമോടോന്നാകും മലയാളം
മുറുമുറെയമ്മമുറുക്കി വറുത്തത്
കുറുമുറെ തിന്നു മദിച്ചീടാം
കൂട്ട്കറിക്കൂട്ടം വന്നാത്തൂശനില നിറയുമ്പോള്‍
കൂട്ടത്തില്‍ തുമ്പപ്പൂ ചോറ് വിളമ്പി-
ട്ടുറ്റവരോടോത്ത് ഉണ്ടീടാം