കണ്ണില്‍പ്പതിഞ്ഞ നിന്നുത്തുംഗ ചാരുത
ചൊല്ലാനറിയാത്ത നൊമ്പര ബിന്ദുവായ്
നിറയുമീയകൃത്തില്‍ കുളിര്‍കണമതുപോല്‍
നിറയുന്നു ഹൃത്തില്‍ സ്നേഹരൂപം പ്രിയേ
ഒരു മുറി ചാരിയ പടിവാതില്‍ പിന്നി
ലൊരു നിലാ വെട്ടമായെത്തി നില്‍ക്കെ
അര്‍ദ്ധ രൂപം കാട്ടി പെരുവിരല്‍തുമ്പാ
ലര്‍ത്ഥ പൂര്‍ണമാമനുരാഗക്കളം വരയ്ക്കെ
ചിത്രലേഖനം ചെയ്തെന്‍ ഹൃത്തിന്റെ ഭിത്തിയില്‍
വിദ്യുത്ക്കണം പോലെ നിന്നൊളികണ്ണു സത്യം
നൂല്‍ത്തുമ്പിലെന്റെ മനം കോര്‍ത്തു നല്‍കി
യാല്‍പത്രരൂപം ചാര്‍ത്തുമാചിത്രം
ശുദ്ധ രൂപമാമഗ്നിക്കു സാകഷ്യമാ-
യഛനേല്പ്പിച്ച നിന്‍ വലം കൈയിതെന്നില്‍
ഇറ്റു പോലും നോവാതിടനെഞ്ചേറ്റിയീടാ
യക്കുങ്കുമം ചാര്‍ത്തി നിന്‍ പത്മകത്തില്‍
ഒട്ടും ഘനക്കാത്ത നിന്‍ മൊഴിത്തേനിന്‍
ചിട്ടവട്ടത്താല്‍ ചരിക്കുന്നു ജീവിതം ശുദ്ധമായ്
ആണ്ടു താണ്ടുമ്പോഴുമിളം കുരുന്നായീ മുന്നില്‍
രണ്ടു ജന്മങ്ങളും നിന്‍ ധരാ സമ്മാനിതം കോമളേ
എന്നും നിഴല്‍ പോലെന്നിടനെഞ്ചു ചാരി
ഇടരാറ്റുവാനായ് നിന്നിടം വിരല്‍ തൊട്ടും
വെയില്‍ ചാഞ്ഞു നില്ക്കുംപോളിടം തോള്‍ച്ചുനുപ്പില്‍
വലംകൈ പകുക്കും നിന്നിളം ചൂടുമെന്‍ പ്രിയേ
No comments:
Post a Comment