നിന്നോടെന്‍റെ സിരകള്‍
കലഹിച്ചപ്പോള്‍
നീ മേനിക്കു മറ തിരക്കി
അവിടം മുതല്‍ നിന്നെ
പ്രാപിക്കാന്‍
ഞാന്‍ മറവു തേടി
ഇരുളിന്റെ താഴ്വാരങ്ങള്‍
രക്ത പങ്കില മായപ്പോള്‍
സൂര്യനും വിറങ്ങലിച്ചു
നിലാവു വേദനിച്ചു
നിനക്കുള്ള കുളിര്‍മഴകള്‍
മണ്ണില്‍പ്പതിക്കാതെ
നീരാവിയായി
നീരുതേടിയ വേരുകള്‍
നീതിമാനെ തിരക്കി
കിളിയുടെ കരച്ചില്‍
കാറ്റ് കവര്‍ന്നു
മണ്ണിരക്കുന്നവന്റെ
കയ്യില്‍
ഓട്ടപ്പാത്രം ബാക്കി........
No comments:
Post a Comment