ഊര്‍ദ്ധന്‍ വലിക്കുമൊരാതുരയെപ്പോല്‍
ഭൂമിനിന്‍ തീവ്ര നോവിന്നുമുന്നില്‍
ബധിരകര്‍ണ്ണങ്ങള്‍ തന്നോരത്തുനിന്നിതാ
വാപൂട്ടി നില്‍പോന്റെ കണ്ണു നീര്‍
അന്നം വിളഞ്ഞോരാ മുണ്ടകന്‍പാടത്ത്
ചെമ്മണ്‍ നിറയ്ക്കുന്ന വന്‍ കോമരങ്ങള്‍
വെറി വീണ മണ്ണിനായ് തെളിനീരു തേടുന്ന
നെറികേടറിയാത്ത നിരഞ്ജനര്‍ ഹാലികര്‍
മുറ്റത്തോരിത്തിരിത്തണല്‍പ്പരപ്പിനായ്
മുത്തച്ഛന്‍ നട്ടമരത്തിന്റെ കണ്ണുനീര്‍
യന്ത്രപ്പിശാചിന്റെ കൊമ്പു പിളര്‍ന്ന നിന്‍
മാറില്‍ നിന്നിറ്റുന്ന ചോരയ്ക്കായ് വാപിളര്‍പ്പോര്‍
തീമുട്ട പേറിപ്പറക്കുന്നോരെന്ത്രപ്പരുന്തുക
ളമ്മേ നിന്‍ മാറില്‍ ചാട്ടുളികളെയ്യുമ്പോള്‍
തീയും പുകയ്ക്കൊത്തു തീര്‍ക്കുമാഗര്‍ത്തത്തില്‍
തീരുന്നോരായിരം ജന്മങ്ങള്‍ നിഷ്കളങ്കം
ജീവന്‍റെ വീഥിയിലറുകൊലക്കണ്ണുമായ്
ജംഗുല ധൂമകൂപങ്ങള്‍ നില്‍പൂ തീ നാവു കാട്ടി
പ്രാണന്നോരല്‍പ്പം കുടിനീരു നല്‍കാന്‍
പാവമന്ത്യശ്വാസം വലിക്കും പുഴയ്ക്കാവുമോ
കൂടു കൂട്ടാനൊരു കാട്ടു ചില്ലയ്ക്കായ്
കൂകിയലയുന്ന പൂങ്കുയില്‍ക്കൂട്ടം
വറ്റിവരണ്ടോരാക്കാട്ടു ചോലച്ചോട്ടി
ലിറ്റ്നീര്‍ക്കണം തേടി കണ്ണുനാട്ടോര്‍ കാട്ടുമക്കള്‍
ജീവസമീരന്‍ നിനക്കേകുവാനാവാതെ
മൃതചരണ ദാരുസഞ്ചയങ്ങളമ്മേ
ഒരു നീര്‍ക്കണത്താലൊരുപാടു ജീവന്‍ മുളയ്ക്കും
പരശ്ശതമാത്മരേണുക്കള്‍ തന്നമ്മ നീ
ഇടനെഞ്ചു കീറിയുമിരയുമിരിപ്പടോം തേടുവോര്‍
ക്കിടറാതെയെന്നും മുല ചുരത്തുവോള്‍
എനിക്കില്ല മറ്റിടം നീയോഴികെയമ്മേ
വിറയോടെ കണ്‍നിറയ്ക്കാനെന്‍ നോവിലും
No comments:
Post a Comment