Search This Blog
Saturday, November 3, 2012
സഖേ !
നിന്‍ വിരലുകളിറ്റൊരാ കുളിരിലാ -
യെന്‍ കവിള്‍ വരളാതിരിപ്പൂ കാലമായ്
ഹൃദയമേകിയ താളമര്‍മ്മരങ്ങളാല്‍
കരള്‍തുടിച്ചാര്‍ദ്ര പ്രണയരാഗങ്ങളായ്
അരികിലായ് നിന്നുടലുരഞ്ഞു ഞാനാ -
ക്കവിതയോലും കരണത്തിലലിഞ്ഞിടാന്‍
തണുവകന്നൊരാ വിറ തന്‍റെ മൂര്‍ദ്ധാവി -
ല ണുവിടാതമര്‍ന്നുവോ നിന്‍റെ ചുണ്ടുകള്‍
ഇമകള്‍കുതിരാതിരിക്കുവാനിജ്ജീവിതത്തി-
ന്നിഴകള്‍ പാവിടാനൊരുക്കി നിര്‍ത്തിയും
ചിറകു നീര്‍ത്തി ഞാനുയരമൊതുക്കിടാ -
നരികിലെനിക്കു നീ തണല്‍ പാകി നിന്നതും
ഇരുള്‍ മൂടിയൊതുങ്ങാതിരിക്കുവാനെനിക്കാ
നിറമെഴും സ്വാന്തം പകുത്തു തന്നതും
പതിരെതിരറിഞ്ഞു ജീവായനത്തില്‍
പതിതയാവാതിരിക്കാന്‍ പകര്‍ന്ന നിന്‍ ചൂടും
നിഴലലിഞ്ഞകലുമ്പോളെന്തിനായ് ഞാന്‍
മിഴിനീരു വാര്‍ക്കണമെന്‍ പ്രിയ സഖേ !
ഇനിമേലൊടുങ്ങാത്ത നിന്നംഗുലീതപം
കവിളേറിയെന്നോടു ചിരി തൂകുവാനുരയ്ക്കുമ്പോള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment