
Search This Blog
Sunday, March 27, 2011
ഒരുക്ക നീയൊരു മലര്‍വാടി
ആവില്ലൊരാള്‍ക്കുമൊരിക്കലുമൊന്നുമാക്കുവാ
നാവില്ലഴിക്കുവാനുമൊന്നിനേയുമിജ്ജഗത്തില്‍
ആവാമതൊന്നിനെ മറ്റൊന്നെതെന്നപോ
ലായിടാമൊന്നില്‍ നിന്നും നവമായതൊന്നും
എന്‍ നിദാഘ കിരണങ്ങളാല്‍ നീയ്രിതുസമൃദ്ധവു
മന്പെഴുമീ മയൂഖമോ നിന്‍ കണ്‍വെട്ടവും
നിറയുമീ പുഴനീര്‍ക്കുളിരും ഹരിതവുമതുപോ
ലുറയുന്നു ശിവസുന്ദരം നിന്‍ ഹൃത്തിലീയനു ബിംബവും
പതിവു പകലിന്റെയറ്റത്തു കുങ്കുമപ്പൊട്ടാ
യഭിതര്‍പ്പണമേകട്ടെ ഞാനിന്നിന്റെ യാത്രയ്ക്ക്
കൂട്ടായ് പകലില്‍ പിരിയാത്ത നിന്‍ നിഴലെടുക്കുന്നി
രുട്ടിലൊറ്റയാവാതിരിക്കാനോര്‍ക്ക നീ യെന്നെ
ഒരു പകലിന്‍റെ പടിവാതില്‍ തുറക്കുമ്പോ
ളൊരുക്ക നീയെനിക്കായൊരു മലര്‍വാടി
അവര്‍തന്‍ സൗരഭ സമൃദ്ധിയതിലേറെ ഹരിത
മതിലൂടൊഴുക്കാം ശുദ്ധമാം ജീവസമീരന്‍ നിനക്കായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment