ഞാനും നിഴലും
ഞാനുണരുന്നതെനിക്കായല്ല
എന്റെ വെളിച്ചമെനിക്കായല്ല
എന്റെ ചൂടുമെനിക്കായല്ല
നിനക്ക് കൂട്ടായ് നിഴല്‍ വന്നത്
എന്റെ വെളിച്ചം കൊണ്ടാണ്
എന്നിട്ടും നീ നിഴലിനെ മറന്നു
എന്റെ കിരണ പാതയില്‍
കൈമുദ്ര കാട്ടി നീ നിഴലിനോട് സല്ലപിച്ച്ചപ്പോഴും
നീയറിഞ്ഞില്ല അന്ത്യത്തോളം നിനക്ക് കൂട്ടായ് നിഴലെന്നത്
നിന്റെ ചര്യകളിലും
നിന്റെ വേദനകളിലും
നിന്റെ ചലനങ്ങളിലും
ഇണ പിരിയാതെ അവന്‍ നിന്നപ്പോഴും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
ചങ്ക് പിളര്‍ന്ന നിന്റെ സങ്കടങ്ങളില്‍
നിറഞ്ഞ സ്നേഹത്തോടെ അവനുണ്ടായിരുന്നു
എന്നിട്ടും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
എന്റെ പകല്‍ യാത്ര നിഴലിനേകിയ
ദൈര്‍ഘ്യ വ്യതിയാനം നീ കണ്ടുവോ
മലര്‍ത്തി വച്ച വില്ല് പോലെ
എന്നിട്ടും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
എന്റെ ചൂടാണ് നിന്റെ വിശപ്പടക്കിയതെന്നു നീയറിഞ്ഞില്ല
എന്റെ വെളിച്ചത്തില്‍ പൂക്കള്‍ ചിരിച്ചത് നീയറിഞ്ഞില്ല
എനിക്കുമുന്‍പേ കിളികളുനര്‍ന്നത് നീയറിഞ്ഞില്ല
എന്തിനു
നീയെന്നെ യറിഞ്ഞില്ല
നീ നിന്നെയറിഞ്ഞില്ല
എന്നിട്ടും
നിദ്രയ്ക്കു പോകും മുന്‍പേ ഞാന്‍
നിലാവിനോട് ചൊല്ലി
നിനക്ക് കൂട്ടായ് നിഴാലേകുവാന്‍
പാവം
ഞാന്‍ കൊടുത്ത വെളിച്ചം പങ്കുവച്ചു
അപ്പോഴും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
ഹോ!
അപ്പോള്‍ നിനക്ക് കൂട്ടായ്
നിദ്രയുണ്ടായിരുന്നല്ലോ..........
No comments:
Post a Comment