നിഴല്‍ പോലെ നഖമുനകളൊരുപാടു നോവുതിര്ക്കുമ്പോഴു-
മഴല് നിറഞ്ഞുവീര്തോരീയുടലിന് ശ്വാസം നിനക്കു നല്കുന്നു .
നിണമിറ്റു നല്‍കിയും നിന്റെ മണ്ണ് ഋതു വാക്കുവാനീയാത്മാ -
വിമപൂട്ടാതെ നിന് മടിത്തട്ടിലൊരു പടവാളുമേന്തി ഞാന്‍.............

Search This Blog
Sunday, August 14, 2011
ആഗസ്റ്റു പതിനഞ്ച്
ഇന്നെന്‍ നെറുകയില്‍ തുടിക്കുന്ന കേതനത്തിന്
മൂന്നു വര്ണത്തിലീയോഗസ്റ്റു പതിനഞ്ചു ചിരിക്കുന്നു
നിഴലു പെയ്യാനാവാതെ നില്കും മരദാഹമാ -
യഴലു കുഴഞ്ഞീയെലുകയ്ക്കുമിപ്പുറമിന്ത്യ ഞാന്‍
വലം കൈയിതൂന്നി വലം ചാഞ്ഞു വളഞ്ഞിരിക്കും വൃദ്ധനായ്
നില കൊള്ളുമൊരു ചര്ക്കയിലിന്ത്യ ഞാന്‍ കറങ്ങുന്നു
മാര്ദ്ദവത്തറമേല് ശീത സുഖത്തിലെ ശാസനപ്പിന്നി -
ലാര്ദ്രസാന്ദ്രമാം ചിരി തൂകുവോനിടമായീ കടലാസ്സുതുണ്ടും
എന്റെ നഗരവീഥിയിലെ നാല്ക്കവലയ്ക്കിരുപുറവു -
മെന്റെ മക്കളിളംകൈ നീട്ടിയുദരദാഹമാറ്റാന് കൊതിക്കുമ്പോള്‍
ശീമ ശകട സുഖശീതളം പൊതിഞ്ഞോരാള് രൂപ -
മിമപൂട്ടി പുലയാട്ടെയ്തുറക്കം നടിച്ചിരിക്കുന്നു
അക്ഷര മുറ്റമന്യമാണെങ്കിലുമിപ്പട്ടിണിക്കോലങ്ങ-
ളന്നത്തെയന്നമൊരുനുള്ളീയക്ഷരം വിറ്റുറപ്പിക്കവേ
ചരിത്ര വിജയമാണീപ്പതിനഞ്ചെന്നുറക്കെപ്പറച്ചിലിന് പിന്നി
ലിരുപ്പാണ് തോറ്റവരീജന്മങ്ങളും ഞാനുമീവൃദ്ധനും
വയര്കാളി നില്കും വഴിയോരജന്മങ്ങളിന്നലെ
വിശപ്പിന് വികാരമായീക്കൊടിതുണ്ടു വില്ക്കുമ്പോള്
ആണ്ടെക്കൊരിക്കലെ വികാരമുദ്ര മാത്രം നിനക്ക് ,ഇനി
നീണ്ടൊരു കാലം ചാകരത്തീരമായ് ഞാനിന്ത്യ .
അന്നു നാമാട്ടിപ്പറത്തിയോരന്യരായുള്ളോ -
രിന്നു നിന്നിരവിലിണയായ് മണിയറ പൂകുന്നൂ.
പകലിന്റെ പൂമുഖത്തെ ധവളച്ചിരിപ്പിന്നില്
പകിടകളിച്ചെന്റെയടിവേരു മാന്താന്‍ പടയൊരുക്കുന്നു
പിറവി തന്നോര്മ്മയായുരുമീ മൂവര്‍ണ്ണ ശീലയൊ -
ത്തുറയുമൊരു വികാരമായെന്നെ നീ നെഞ്ചേറ്റിടുമ്പോള്
നിറയുന്നു വെട്ടമണുതലം വരെയങ്ങോളമീ മണ്ണില്‍
കറയറ്റ ജന്മമായൊരു പടയായീയമ്മയ്ക്കു മക്കളായ്

Sunday, August 7, 2011
സൗഹൃദം
ഈ വലം കൈത്തലങ്ങള്‍ പകരുന്നോരിളം ചൂടു -
മീയിടം തോളിലായ് നിന് മൃദുല കരസ്പര്‍ശവും
ഉള്ളിന്റെയുള്ളിലായ് വാക്കിനാല്‍ നോക്കിനാ
ലുള്ളറിഞ്ഞിറ്റ നിന് തേന്മൊഴി മുത്തുമെന് സൗഹൃദം
ഞാനകലെയല്ലെന്ന നിന്റെ ചൊല്ലുമക്കണ്വെട്ടവു
മനവരതമക്കരള്ക്കുളിര്ച്ചാലജവലയവുമെന്റെയൂര്ജ്ജം ..

Wednesday, August 3, 2011
അറിക നീ .......
ഉള്ളൊന്നു കാണുവാനഴിക്കുന്നു നിന്നംബര -
മുള്ളറിഞ്ഞുണരുവാനീ പരിരംഭണം
ഉതകുമിതു മാത്രമെന്റെയിരുളാര്ന്ന ചേതസ്സി-
നുണര്വായൂര്ജ്ജമായ് മരുവുവാനങ്ങോളം
അറിക നീയെന്നെയെന്നകലേന്നാരോ മൊഴിയുവ -
തുതിരുന്നു മഴക്കണക്കുളിര് പോലെയെന്റെയുള്ളില്
അതിനാലൊഴുകിയകലുന്നസിത ചിന്തക -
ലതുപോലൊരുപാടു നോവുതിര്ക്കും മൃതകണങ്ങളും

Subscribe to:
Posts (Atom)