കൊഴിയുമോരിലയിലിട൪നിറഞ്ഞ ചുളിവു-
മഴകൊഴിഞ്ഞ മണ്ണിലടിയാളര്തന് കണ്ണീരും
ഇണ തേടി നില്ക്കുമൊരു പൂവിന് രോദനവു
മുറവവറ്റിക്കരയുമരുവിയുമെന്റെ ദുഃഖം
ഏകനായീ കടലോരമണ്ണിലലസ്സമായ്
മൂകവിഷാദങ്ങളിഴ ചേര്‍ത്തു നില്ക്കവേ
ഒരു തുണ്ടു കുളിരുമായീ വലം തോളിടത്തില്‍
മുറുകുമാ കൈത്തലമെനിക്കുള്ള സാന്ത്വനം

Search This Blog
Thursday, April 28, 2011
വിരല്‍ തുമ്പു കണ്ണീരിനോട്
Sunday, April 24, 2011
ഇരകള്‍
ഇനിയീത്തുരുത്തിലൊരു ജീവനായ് മുളയ്ക്കാതിരിക്കട്ടെ
ഞാനെന്നാശിച്ചാലമ്മേ പൊറുക്ക നീയെന്നാളും
ശുദ്ധ സമീരന്റെ നെറുകയില്‍ ചുറ്റി നിറയു-
മിപ്പാഷാണപ്പിറപ്പുകണ്ടും കാറ്റേറ്റ കല്ലുപോലിവര്‍
ആളുന്ന നോവിന് പെരുമ്പറച്ചോട്ടിലമ്മയായ്
നീളേ നിറയുന്ന നിന് മിഴികള്‍ കാണാനാവതില്ല
വാകീറിയോനിര നല്കുമെന്നു നീ നിനച്ചാലും
വായില്ലാത്തോരെന്നെ നിന്നൊക്കത്തു നിന്നാറ്റുമോ
പുഞ്ചിരിയറിയാത്ത ചുണ്ടു മിഞ്ചോടു നോവുതിര്‍പ്പു-
മിഞ്ചിഞ്ചു നീറും നിന് ഹൃത്തുമിന്നന്ധര്‍ക്കു മുന്നില്‍
ജീവന് തുടിക്കുന്ന പിണ്ഡമായിന്നുമ്മറക്കോലായി-
ലീച്ചയാറ്റിക്കിടപ്പൂ കാലദോഷപ്പകര്‍പ്പായ്
ഉടയോന്റെ അളവു തെറ്റിപ്പിറപ്പായ് ഞങ്ങളു-
മിടരൊഴിയാതലമുറയുതിര്‍ക്കുമമ്മമാരും
ശലഭമണയാത്തൊരീപ്പൂക്കള്‍ തന്‍കണ്ണീരു
മിലകരിെഞ്ഞാടുങ്ങും തണല്‍മരക്കൂട്ടവും
ഋതുവാകാന്‍മടിക്കുന്ന മണ്ണും
ചിതയൊരുക്കിച്ചിരിക്കുന്ന കാറ്റും
ചില്ലു കൂട്ടിന് പിന്നിലായ് വെള്ളച്ചിരിക്കൂട്ടോടെ
ചൊല്ലുകളുതിര്‍ക്കുന്ന "ശുദ്ധ "മൂര്ത്തിയാം ദാസാ
ചൊല്ലൂ നീയാര്‍ക്കായുയര്‍ത്തുന്നു നിന് ചൂണ്ടു വിരല്‍
തെല്ലധൃഷ്ടമുണ്ടെന്നാലീയില്ലത്തണഞ്ഞു കൈകോര്ക്ക നീ
(For the victims of END o SULPHAAN)

Subscribe to:
Posts (Atom)