Search This Blog

Saturday, December 18, 2010

ഒരു ഫക്കീറും രണ്ടു ജന്മ ദിനങ്ങളും





ആണ്ടു പിറപ്പെന്ന ഖണ്ടത്തിലാ
നീണ്ട വടിയൂന്നി നില്പതു കാണ്മവേ
ശില്പങ്ങളില്‍ കാകനിട്ട പുരിഷങ്ങള്‍
അല്പമെയില്ലാതെ ശുധ്ധമാക്കീടവേ
ഓര്‍മയ്ക്ക് മുന്നിലെ മാറാലകള്‍ ഞാന്‍
ഈറകക്ഷണത്താല്‍ ദൂരെ നീക്കീടവേ
അഛന്‍ പറഞ്ഞ കഥകളതത്രയുമി
ക്കൊച്ചുകാതില്‍ മുഴങ്ങുന്നിട്ടിനത്തില്‍

മുതുകോട് ചേര്‍ന്നോരുടരഭിത്തിയില്‍
തുളയിട്ടോരാ വെടിയുണ്ട കാണ്മു ഞാന്‍
ചുറ്റും ചിതറിത്തെരിചോരാരക്ത കണങ്ങളി
ലറ്റൊരാത്മാവിലിന്ത്യതന്‍ കണ്ണീര്‍ കണങ്ങളും
വരകളാല്‍ പാതി മെയ്യാക്കിയോരിന്ത്യതന്‍
പലകമേല്‍ ചാര്ത്തിയോരെലുകയും
കറുപ്പിനാല്‍ പൈതലിന്‍ കണ്മയക്കിയോരമ്മ
കളത്തിലാക്കതിരോടോത്തുതിര്‍ക്കും വിയര്‍പ്പും
അരവയര്‍ നിറയുവാനടിവസ്ത്രമുരിയുന്ന
തെരുവുപെന്ണിന്റെനഗ്നതയും
വടിവോത്തോരാധവള ശീലയിലിനിയു
മുടയാക്കറുപ്പായ് തുടികൊള്ളുമിരുകാലി നായ്ക്കളും
ഓര്‍ക്കുന്നു ഞാനിന്ത്യയെ
ഒന്നും മറക്കാതെ യോര്‍ക്കുന്നു ഞാനിന്നു നേര്‍ക്കഴ്ചയായ്
നേരില്‍ കണ്ടതല്ലെങ്കിലും
ഇന്നോടോടുങ്ങുന്നു നിന്‍
പേര് ചാര്‍ത്തിയ തൊപ്പിയും ഗ്രാമവും ഓര്‍മ്മയും
ഇന്നിലെക്കായ് ചുരുങ്ങുന്നുവല്ലായ്കില്‍
മാസങ്ങളെത്രിനി കാക്കണം

നിന്‍ 

No comments: