Search This Blog

Saturday, December 18, 2010

അമ്മ


അര്‍ത്ഥ വ്യാപ്തി തന്‍മാനമി-
ന്നെത്രമുറ്റിയെന്നുറ്റുനോക്കുന്ന
പുത്രന്റെ (പുത്രിയുടെയും )അമ്മ (അച്ഛനും) യി -
ന്നംഗമാണേതോവൃദ്ധസദനത്തില്‍
പെറ്റവയറിന്റെനൊമ്പരങ്ങള്‍ക്കുറ്റതാംകിടാവിന്നു
കാലചക്രത്തിലെതോ ഒരോര്‍മദിനമായ് ചുരുങ്ങിയമ്മ
ആഴ്ചവട്ടത്തെ കാല്‍പ്പെരുമാറ്റത്തിനായ്‌ കാതോര്‍ത്തു
കോലായിലെത്തുമമ്മയ്ക്കുകിട്ടുവത്
കണ്ണിലെ നീര്‍കണം മാത്രം
തരളമാം മുടിയിഴകളില്‍ വിരലോട്ടി
ഹൃദയതാളങ്ങളാവഹിക്കാന്‍ വെമ്പുമോരമ്മയ്ക്ക്‌
കരഗതമാവതു "സദനത്തില്‍ "ആയ മാത്രം

No comments: