Search This Blog

Sunday, December 19, 2010

വര്‍ഗ്ഗം വര്‍ഗ്ഗീയം


നിന്‍കണ്ണിലുതിര്‍ന്നോരാപൊന്‍കിരണ
മിരുളിന്റെയുള്‍ത്തടംഭേദിപ്പതു
മിരുകാതുകളാദിനാദത്തിലമരുവതു
മുള്ളാലുതിര്‍ന്നോരാ മന്ത്രമിതുണ്മയാ
മദ്വൈതമാണെന്നതും
ഒരു മാത്രയെന്നില്‍ സ്ഫുരിക്കുവാന്‍
ചൊരിയൂ കൃപയെന്‍ ഗുരോ..
പടവുകളിതാറിലൂടേം തീര്‍ഥാചാരിയായ്
മനനകുതുകിയായ് നീയിടവേളതാണ്ടിടുമ്പോള്‍
തുടി കൊള്ളുമാകര്‍മണ്യ പുഷ്പഗന്ധമെന്‍
പ്രാണനിലൊരളികണമായ് ചൊരിഞ്ഞീടുമോ
നിറം ചാര്‍ത്തിയമ്പേപിരിഞ്ഞു നില്‍ക്കുന്നൊരീ
നരനവന്‍നിണമൊന്നാണെന്നതെന്നറിയും
ചിരി തൂകിയെന്നുമായര്‍പ്പിതമാകുമീ
കിരണ ചുംബനങ്ങളാല്രിതുമതിയാകും
ധരിത്രിയിലുതിരുവതില്ല നീര്‍ക്കണം
നരനുമേല്‍ നിറ ഭേദമോടെ
ഭൂതങ്ങളഞ്ചിലും കണ്ടീല വര്‍ണഭേദങ്ങള്‍
ഭേദങ്ങളൊന്നുമേയില്ലീ നരനിലല്ലാതെ
പങ്കിട്ടോരാമണ്ണിലായ്
വര്‍ണ ഭേദത്തിന്‍ പതാക ചാര്‍ത്തി
അമ്പേ പിരിഞ്ഞെന്തിനോ
സമ്പത്തിതിന്‍മേലമര്‍ന്നിടാനോ
കര്‍മങ്ങളാല്‍ നാലു വര്‍ഗം ജനിക്കവേ
മര്‍മ്മം തകര്ത്തഹോ വര്‍ഗ്ഗീയമായ്
കാതങ്ങള്‍ നാലകലെയെന്നുറപ്പിച്ചവര്‍
ഭേദങ്ങള്‍ കണ്ടില്ല മാതുമേലിരുട്ടിന്റെ പിന്നില്‍
ഇരുള്‍ മൂടി നില്‍ക്കുമനംഗങ്ങളില്‍
ചിരിതൂകിയെന്നുമായോരുപൊന്‍
തിരിതെളിഞ്ഞിതെങ്കില്‍


No comments: