എന്റെ ജന്മസ്മൃതി തന്‍ മുറ്റത്തു നിന്നൊക്ടോബറെ !!
നിന്നെയൊന്നു നോക്കുമ്പോള്‍ നിറയുന്നു കണ്ണുകള്‍
എന്നേക്കുമായൊത്തിരിയോര്‍മ്മ തന്നെന്‍ മുല്ലനേഴി
ഒന്നുമുരിയാടാതകന്നു നിന്‍ പൂമുഖത്തു നിന്നും
ആേണ്ടക്കുമുമ്പിതേവീട്ടിറമ്പത്തു നിന്നു -
മാരാലുമറിയാതരെങ്ങാഴിഞ്ഞെന്റെയയ്യപ്പന്‍
ബോധവീണയിലൊഴുകും വിരലുകളര്‍ദ്ധ -
ബോധത്തിലുമപസ്വരമില്ലാത്ത വാക്കു തന്നോന്‍
കഥയുടെ കാക്കനാടനരങ്ങ് ഒഴിഞ്ഞു
കഥച്ചൂടിലിത്തിരി തണലു മോന്താനൊറോതതന്നു
പുഴയെനിക്കേകുന്ന കണ്‍കുളിര്‍ നീരുപോലെ
ഇഴയിട്ട ജീവിതത്തിന്‍ തരംഗദൈര്‍ഘ്യം പറഞ്ഞോന്‍
ഇടയിലെന്‍ ജീവിതപ്പടവുകളിലൊരു പൂതമാ -
യിടശ്ശേരി തിറയേറ്റി നില്‍ക്കെ വിട വാങ്ങിയില്ലേ
അതു നിന്റെ മുറ്റത്തു നിന്നാണ്ടെക്കു മുമ്പാണുവെങ്കിലും
പൂതമായിന്നുമെന്‍ കണ്ണിലും കാതിലുമോട്ടുമണി കിലുക്കും
മണ്ണിന്റെ മണവും പെണ്ണിന്നെണ്ണമണക്കും മുടിച്ചേലും
മന്നന്റെ നൊമ്പരോമടിയാളര്‍ക്കായ് ഗീതഗര്‍ജ്ജനങ്ങളും
അലകളായെന്നെക്കുമെന്‍ ഹൃദയപ്പരപ്പിലൊഴുക്കും
വയലാറിന്നകതളിര്‍ സ്പന്ദനം നിന്നതും നിന്റെ മുറ്റത്തു തന്നെ
നിന്റെ കാല്‍ചോട്ടിലുരുക്കുപോലു െള്ളന്നിന്ദിര -
യുന്നം പിഴയ്ക്കാവെടിയുണ്ടയാല്‍ രക്തമിറ്റിപ്പറന്നു പോയതും
ആരാലുമകറ്റിനിര്‍ത്താനാവാത്തൊരാ രത്ന -
മുയിര്‍ പോല്‍ തിളങ്ങിയും തിയതിയാല്‍ വിങ്ങലേറ്റിയും
ചാതുര്യമേറുന്ന വാക്കിന്നപ്പോസ്തലന്‍ ജേക്കബ്ബും
ചാരുതത്തേന്‍ മൊഴി ചൊരിഞ്ഞു ഗംഗേധരിച്ചോനും
നഷ്ടദുഃഖങ്ങള്‍ തന്‍ നോവിന്റെ സ്മൃതിപ്പലകയില്‍ ചെ-
മ്പൊട്ടു തൂക്കിപ്പറന്നതും നിന്റെ കാല്‍ച്ചോട്ടില്‍ നിന്നത്രേ
ഇത്രമേല്‍ നൊമ്പരമെനിക്കേകി നീ നില്‍ക്കുമ്പോഴു -
മൊത്ത നിന്‍ നെറുകയില്‍ പുണ്യമായെന്നൊക്ടോബര്‍ രണ്ടും
നിശ്ചലനീപ്പാതയോരങ്ങളിലവനൊറ്റയാണെങ്കിലു -
മിദ്ദേശമീഭാഷയിലെന്റെയൂര്‍ജ്ജമായ് പതിരറ്റവിശ്വാസമായ്
No comments:
Post a Comment