ഗ്രീഷ്മമേ നിന്നെ ഞാന്‍ പ്രണയിക്കില്ല യെങ്കിലു -
മുഷ്ണ വേനലില്‍ നിനക്കു ഞാനന്യ യാവാനാവതില്ല .
തളിര്‍ നാമ്പ് കൂമ്പാന്‍, ചില്ല തേടും കിളിക്കിറ്റു തണല്‍
വിളിച്ചേകിടാന്‍ നീയെനിക്കനിവാര്യ മെങ്കിലും ഞാന്‍.........
മുഴുപ്പെത്തി നിന്നോരു മൂപ്പിലയിന്നലെക്കൊഴിഞ്ഞൂ
എഴുത്തിന്‍ വഴിയിലെ കരിമ്പച്ച, വിരല്‍ ചൂണ്ടിയോന്‍
ഭാഷ തന്‍ മഹാമേരുവെന്‍ ചോട്ടിലായ് നിന്റെ നിശ്ചേതനം
ഞാന്‍ വസതം കൊതിക്കുന്നു , ഗ്രീഷ്മമേ പ്രണയിക്കനാവില്ല നിന്നെ
No comments:
Post a Comment