Search This Blog

Thursday, March 15, 2012

കറുമ്പന്‍

കറുപ്പായ് പിറവിയിലുര്‍വി ചുംബിച്ച ഞാനാ -
നിറപ്പോരിലഗ്നി കോരും കൌമാരയാത്രയിലും
നെരിപ്പോടു പോലിടനെഞ്ചു നിറയുമുഷ്ണയൌവ്വനത്തിലു -
മരവയര്‍ കാളിയോരാതുരതയിലുമെന്‍ മേനി കറുപ്പ് തന്നെ

പകപ്പോരു മുറുകിയ മണ്ണിലുമെരിപൊരിക്കൊണ്ട
പകലിന്റെ മൂര്‍ച്ചയിലും പതറാക്കറുപ്പാണിതറിക നീ
ചിറ കെട്ടിയതിരിട്ടോരടിമക്കൊടുംകാറ്റിലു മ -
ത്തുടതുള്ളി തീ ചീറ്റുമുയിരറുപ്പിലുമെന്‍ മേനി കറുപ്പ് തന്നെ

പകലിന്‍ പകര്‍ച്ചയിലുമിരവിലു മണുമാത്രയൊഴിയാതെ
പല വേള മാറുന്ന നിറമുള്ള നിനക്കായ്
നിറയുന്നതെന്തു ന്യായമൊരു വാക്കിനാലൊരു നോക്കിനാ -
ലുറയും കലിപ്പിനാലെന്‍ കറുപ്പുമേല്‍ കാര്‍ക്കിച്ചു തുപ്പാന്‍ .


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored ??

(An Unknown African Writer)

1 comment:

kanakkoor said...

കറുമ്പന്‍ കവിത വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
കറുപ്പിന്റെ സൌന്ദര്യം ഏറെ വാഴ്ത്തപ്പെട്ടതാണ് ...