Search This Blog

Wednesday, March 14, 2012

ഏകാകിയായ കൊയ്ത്തുകാരി

The Solitary Reaper
Behold her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.

No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.

Will no one tell me what she sings?--
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?

Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;--
I listened, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

William Wordsworthപദമൂന്നിടൂ നിശ്ശബ്ദം , കാതാല്‍ കടം കൊണ്ടിടൂ ,
നിശ്ചലമൊരു ദുഃഖഗീതം കാതോര്‍ത്തു നില്‍ക്കും
ദാരുവുമീ ദലസഞ്ചയങ്ങളും ,കിളികളു -
മാര്‍ദ്രമീയീണം തുളുമ്പും താഴ്വരയും

താളം ചുരത്തിയമരുന്നോരരിവാള്‍ത്തലപ്പാ -
ലാഴത്തില്‍ മുറിച്ചടുക്കും കതിര്‍ക്കറ്റയോടൊത്ത്
നാട്ടു പെണ്‍കൊടിയവളഴലരച്ചു ചേര്‍ത്തുള്ള
പാട്ടു പാടി നില്‍ക്കുന്നതില്ലേയീ വയലിലേകാകിയായി

മണലാഴിയിലാപ്പെരുവഴിയിലിറ്റു
തണല്‍ തേടിയലയും യാത്രികരവര്‍തന്‍ ചുണ്ടി -
ലണപൊട്ടിയൊഴുകുന്ന നൊമ്പരത്തി -
ന്നീണമായ് പ്പോലും പാടിയില്ലിതു പോല്‍

നീണ്ട കടല്‍മൌനത്തിലായ് തുളയി -
ട്ടാണ്ടു പോകുന്നൊരു ദുഃഖഗീതം പോലെ
ഇരുളിന്റെയാഴമായിത്ര നൊമ്പരച്ചിന്തായുള്ളില്‍
നിറയുമിപ്പെണ്‍കൊടിപ്പാട്ടിന്‍ പൊരുളെന്തായിടാം ?

ഏതോ പുരാതന യുദ്ധശേഷിപ്പാം മുറിവിലൂടെ
മൂകമായൊഴുകും നോവിന്റെ ഗദ്ഗദച്ചിന്തായിടാം
ഇന്നവള്‍ക്കേറ്റോരഴലിന്റെ നെറുകയി -
ലതിരറ്റു നിറയും വേദനപ്പൂക്കളുമായിടാം

എങ്ങോ കൊഴിഞ്ഞു പോയോരാശാമുകുളത്തിന്‍
തിങ്ങിച്ചിനുങ്ങുന്ന നഷ്ടദുഃഖങ്ങളും ആയിരിക്കാം

ഇനിയൊരു വിരാമമില്ലാത്തൊരാപ്പാട്ടിന്റെയീണവു -
മനുസ്യൂതമലയായ് നിറയുമീക്കാറ്റിന്റെ താളവും
കതിരിന്റെ മണം ചേര്‍ത്തു ചിലമ്പി ചിരിക്കുമരിവാളുമാ -
കൊതിയൂറുമാര്‍ദ്ര ദുഃഖത്തിന്റെ ഗീതവും കരളേറ്റിടുന്നു ഞാന്‍

No comments: