Search This Blog

Friday, August 13, 2010

ഒരു പ്രവാസി യുടെ ഓണ സ്മൃതിമുറ്റത്തെ ചെറു മാവിന്‍ കൊമ്പില്‍
ചിറ്റ മെഴുന്നോരൂഞാലില്‍
പെട്ട യിരുന്നൊരു പാട്ടും പാടി
കൂട്ടരോടോത്താടിടാം
തുമ്പ പ്പൂക്കള മൊന്നില്‍ ചെന്നാ
തുമ്പി യോടൊത്താടിപ്പാടി
ഇമ്പമെഴുന്നോരോണപ്പാട്ടില്‍
കമ്പമോടോന്നാകും മലയാളം
മുറുമുറെയമ്മമുറുക്കി വറുത്തത്
കുറുമുറെ തിന്നു മദിച്ചീടാം
കൂട്ട്കറിക്കൂട്ടം വന്നാത്തൂശനില നിറയുമ്പോള്‍
കൂട്ടത്തില്‍ തുമ്പപ്പൂ ചോറ് വിളമ്പി-
ട്ടുറ്റവരോടോത്ത് ഉണ്ടീടാം

1 comment:

Pranavam Ravikumar a.k.a. Kochuravi said...

Good Thoughts!

Happy Onam!

Regards

kOchUrAvI